ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതല്ലേ നല്ലത് ?; ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ 'പൊട്ടിത്തെറിച്ച്' സുപ്രീംകോടതി

ഗ്യാസ് ചേംബറുകളില്‍ ജീവിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നത് എന്തിനാണ്?
ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതല്ലേ നല്ലത് ?; ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ 'പൊട്ടിത്തെറിച്ച്' സുപ്രീംകോടതി

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വായുമലിനീകരണം തടയാത്തതില്‍ പൊട്ടിത്തെറിച്ച് സുപ്രീംകോടതി. ജനങ്ങളെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലണോയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഗ്യാസ് ചേംബറുകളില്‍ ജീവിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നത് എന്തിനാണ്. ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചു. 15 ബാഗ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ട് ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതാണ് ഭേദമെന്നും കോടതി അഭിപ്രായപ്പെട്ടു.

വായു മലിനീകരണ വിഷയത്തില്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഡല്‍ഹിയിലെ അവസ്ഥ നരകത്തിലേതിനേക്കാള്‍ മോശമാണ്. ഇതിന് നിങ്ങള്‍ വിലകൊടുക്കേണ്ടി വരും. ഡല്‍ഹി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ആളുകളുടെ ജീവന് നിങ്ങള്‍ എന്ത് വിലയാണ് കൊടുക്കുന്നതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.

ആളുകല്‍ വൈക്കോല്‍ കത്തിക്കുന്നത് തടയാനാകില്ലെന്ന സര്‍ക്കാരുകളുടെ വാദം കേട്ട് രാജ്യത്തെ ജനങ്ങള്‍ ചിരിക്കുകയാണ്. പഞ്ചാബ് സര്‍ക്കാരില്‍ നിന്നും പിഴ ഈടാക്കുന്നതിനെതിരെ എന്താണ് പറയാനുള്ളത്. ഡല്‍ഹിയില്‍ രണ്ട് അധികാരകേന്ദ്രങ്ങളുള്ളതാണ് പ്രശ്‌നമെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് വിഷയത്തില്‍ പരിഹാരമാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണം. 10 ദിവസത്തിനകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com