ഭരണഘടനാ ദിനത്തിൽ പാർലമെന്റ് സമ്മേളനം ബഹിഷ്കരിക്കാനൊരുങ്ങി കോൺ​ഗ്രസ്; അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നാളെ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനം കോൺ‌​ഗ്രസ് ബഹിഷ്കരിക്കും
ഭരണഘടനാ ദിനത്തിൽ പാർലമെന്റ് സമ്മേളനം ബഹിഷ്കരിക്കാനൊരുങ്ങി കോൺ​ഗ്രസ്; അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും

ന്യൂഡല്‍ഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നാളെ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനം കോൺ‌​ഗ്രസ് ബഹിഷ്കരിക്കും. മഹാരാഷ്ട്ര വിഷയത്തില്‍ ലോക്‌സഭയിലുണ്ടായ പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇരു സഭകളിലും നടക്കുന്ന പ്രത്യേക സിറ്റിങാണ് കോൺ​ഗ്രസ് ബഹിഷ്കരിക്കുന്നത്.

70-ാമത് ഭരണഘടനാ ദിനമായ ചൊവ്വാഴ്ച രാവിലെ പത്ത് മുതല്‍ 11 വരെ പാര്‍ലമെന്റിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇരു സഭകളും രണ്ട് മണി വരെ നീട്ടിവെച്ചിരുന്നു.

അതേസമയം നാളത്തെ പാര്‍ലമെന്റ് സംയുക്ത സമ്മേളനം ബഹിഷ്‌കരിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ ചോദ്യം ചെയ്ത് ബിജെപി രം​ഗത്തെത്തി. അംബേദ്കര്‍ക്കും ഭരണഘടനയ്ക്കും അപമാനമുണ്ടാക്കുന്നതാണ് തീരുമാനമെന്ന് ബിജെപി പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com