ജെഎന്‍യു: ഹോസ്റ്റല്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ ഉന്നത സമിതിയുടെ ശുപാര്‍ശ
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2019 12:36 PM |
Last Updated: 26th November 2019 12:36 PM | A+A A- |

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റല്‍ ഫീസിലെ യൂട്ടിലിറ്റി, സര്‍വീസ് ചാര്‍ജുകള്‍ക്ക് ആനുകൂല്യം നല്‍കണമെന്ന് ഉന്നത സമിതിയുടെ നിര്‍ദേശം. ഇത് വ്യക്തമാക്കി യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌സ്‌ട്രേഷന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഹോസ്റ്റലുകളില്‍ കറന്റ്, വാട്ടര്‍ ബില്ലുകള്‍ ഉള്‍പ്പെടെ സര്‍വീസ് ചാര്‍ജായി വിദ്യാര്‍ത്ഥികളില്‍ നിന്ന് സര്‍വകലാശാല ഈടാക്കുന്നത് 2000രൂപയാണ്. ഇത് 1000 ആക്കി കുറക്കണമെന്നാണ് പ്രധാന നിര്‍ദേശം.
ബിപിഎല്‍ വിഭാഗത്തിലുള്ള ആനുകൂല്യങ്ങള്‍ 75ശതമാനമായി കുറക്കാന്‍ സമിതി നിര്‍ദേശിക്കുന്നു. ഇതില്‍ അര്‍ഹതയുള്ള ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2000രൂപയുടെ ഫീസ് നല്‍കുന്നിടത്ത് 500 രൂപ നല്‍കിയാല്‍ മതിയാകും.
ബിപിഎല്‍ വിഭാഗത്തിന്റ് ആനുകൂല്യം 75ശതമാനമായി കുറക്കുകയും മറ്റു വിഭാഗങ്ങള്‍ക്ക് 50ശതമാനം നല്‍കുകയും ചെയ്യുമ്പോള്‍ ഒരു വലിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫീസ് വര്‍ധനവിനെക്കുറിച്ച് പഠിക്കാന്‍ മാനവ വിഭവശേഷി വകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഹോസ്റ്റല്‍ ഫീസ് വര്‍ധനവിന് എതിരെ ദിവസങ്ങളായി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലാണ്.