ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പതിഷേധം; ആഘോഷപരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2019 11:06 AM |
Last Updated: 26th November 2019 11:09 AM | A+A A- |

ന്യൂഡല്‍ഹി: ഭരണഘടനാ ദിനത്തില്‍ പാര്‍ലന്റെിലെ അംബേദ്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ക്കൊപ്പം ഇടതുപക്ഷവും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ അട്ടിമറി നീക്കം ഉന്നയിച്ച് ഇന്ന് നടക്കുന്ന ഭരണഘടനയുടെ എഴുപതാം വാര്‍ഷിക ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
ഇരു സഭകളും ഒരുമിച്ച് ചേര്‍ന്നാണ് ഭരണഘടനയുടെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസവും പ്രതിപക്ഷ പ്രതിഷേധത്താല്‍ ലോക്‌സഭ കലുഷിതമായിരുന്നു. പ്രതിഷേധത്തിനിടെ മാര്‍ഷല്‍മാരും കോണ്‍ഗ്രസ് അംഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. പ്ലക്കാര്‍ഡുകളുമായെത്തിയ ടിഎന്‍ പ്രതാപനെയും ഹൈബി ഈഡനനെയും ഒരു ദിവസത്തേക്ക് സസ്‌പെന്‍ര് ചെയ്തിരുന്നു.