പൂര്‍ണ സസ്യാഹാരി, ഭക്ഷണം റൊട്ടിയും പനീറും പാലും; സോഷ്യല്‍മീഡിയയില്‍ താരമായി യോഗിയുടെ 'കാലു'

വളര്‍ത്തുനായയുടെ ഒപ്പമുളള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
പൂര്‍ണ സസ്യാഹാരി, ഭക്ഷണം റൊട്ടിയും പനീറും പാലും; സോഷ്യല്‍മീഡിയയില്‍ താരമായി യോഗിയുടെ 'കാലു'

ലക്‌നൗ: വളര്‍ത്തുനായയുടെ ഒപ്പമുളള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട കറുത്ത നിറത്തിലുളള നായയുടെ ഒപ്പമുളള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

2016 ഡിസംബറിലാണ് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ കാലു എന്ന പേരുളള നായയെ കൊണ്ടുവരുന്നത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിന് നാല് മാസം മുമ്പാണ് ഇത് ക്ഷേത്രത്തില്‍ എത്തിയത്. കാലുവിനോട് യോഗി ആദിത്യനാഥിന് പ്രത്യേക സ്‌നേഹവും വാത്സല്യവുമാണെന്ന് ഗോരഖ് നാഥ് ക്ഷേത്രത്തിന്റെ ചുമതലയുളള ദ്വാരിക തിവാരി പറയുന്നു. കാലുവിന് പനീര്‍ കഷ്ണങ്ങള്‍ യോഗി ഇട്ടുനല്‍കുന്നതും നായയുടെ ഒപ്പം സമയം ചെലവഴിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

മുമ്പ് രാജബാബു എന്നൊരു നായയുണ്ടായിരുന്നു. അത് ചത്തത് യോഗിയില്‍ കടുത്ത ദു:ഖമുണ്ടാക്കിയെന്നും അതിന് ശേഷമാണ് കാലുവിനെ കൊണ്ടുവന്നത്.ദില്ലി സ്വദേശിയായ വ്യക്തിയാണ് കാലുവിനെ സമ്മാനിച്ചത്. കാലു യോഗി ആദിത്യനാഥിന് ഭാഗ്യം കൊണ്ടുവന്നയാളാണ്. അവനെ ലഭിച്ച് നാല് മാസം തികയും മുമ്പേ യോഗി മുഖ്യമന്ത്രിയായി. കാലുവിനെ പരിചരിക്കാനും ഭക്ഷണം കൊടുക്കാനും യോഗി സമയം കണ്ടെത്താറുണ്ടെന്നും തിവാരി പറയുന്നു.

കാലു പൂര്‍ണ സസ്യാഹാരിയാണ്. റൊട്ടിയും പനീറും പാലുമാണ് കഴിക്കുക. ക്ഷേത്രത്തില്‍നിന്നാണ് കാലുവിന് ഭക്ഷണം തയ്യാറാക്കുന്നത്. യോഗി ആദിത്യനാഥ് ഇല്ലാത്ത സമയങ്ങളില്‍ സഹായിയായ ഹിമാലയ ഗിരിയാണ് കാലുവിനെ പരിപാലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com