'കാലാവസ്ഥ അല്‍പമൊന്ന് മാറട്ടെ, പുതിയൊരു പരിമളവുമായി തിരിച്ച് വരും' ; വിടവാങ്ങല്‍ സന്ദേശത്തില്‍ അമൃത ഫഡ്‌നാവിസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2019 10:16 AM |
Last Updated: 27th November 2019 10:22 AM | A+A A- |

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചതിന് പിന്നാലെ ഭാര്യ അമൃത ഫഡ്‌നാവിസ് കുറിച്ച വിടവാങ്ങല്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഉറുദു പദ്യത്തിന്റെ വരികള്‍ ഉദ്ധരിച്ചാണ് അമൃത ഫഡ്‌നാവിസിന്റെ വിടവാങ്ങല്‍ സന്ദേശം. നിങ്ങളുടെ സഹോദര ഭാര്യയെന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നല്‍കിയ അവിസ്മരണീയ സ്‌നേഹത്തിന് നന്ദി പറയുന്നതായും അമൃത ട്വിറ്ററില്‍ കുറിച്ചു.
'കാലാവസ്ഥ അല്‍പമൊന്ന് മാറട്ടെ, പുതിയൊരു പരിമളവുമായി തിരിച്ച് വരും'. എന്ന് ട്വീറ്റില്‍ കുറിക്കുന്നു. നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം എന്നെ എപ്പോഴും ഗൃഹാതുരത്വത്തിലാഴ്ത്തും! ഉത്തരവാദിത്തം നിറവേറ്റാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട് സേവിക്കാനും പോസിറ്റീവായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുമുള്ള ആഗ്രഹത്തോടെയുമാണ് പ്രവര്‍ത്തിച്ചത് എന്നും അമൃത ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ബാങ്ക് ഉദ്യോഗസ്ഥയായ ഫഡ്‌നവിസിന്റെ ഭാര്യ അമൃത അറിയപ്പെടുന്ന ഗായികയും സാമൂഹിക പ്രവര്‍ത്തകയും കൂടിയാണ്.
पलट के आऊंगी शाखों पे खुशबुएँ लेकर,
— AMRUTA FADNAVIS (@fadnavis_amruta) November 26, 2019
खिज़ां की ज़द में हूँ मौसम ज़रा बदलने दे! Thanks Mah for memorable 5yrs as your वहिनी !The love showered by you will always make me nostalgic! I tried to perform my role to best of my abilities-with desire only to serve & make a positive diff pic.twitter.com/ePUzQgR9o5