സര്‍പ്പ നൃത്തവുമായി സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക, സോഷ്യൽ മീഡിയയിൽ വൈറൽ; പിന്നാലെ സസ്പെൻഷൻ (വിഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2019 09:48 PM |
Last Updated: 28th November 2019 09:49 PM | A+A A- |

ജയ്പൂര്‍: ട്രെയ്നിംഗ് ക്യാമ്പിനിടയിൽ സര്‍പ്പ നൃത്തം ചെയ്ത സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. അധ്യാപികയുടെ നൃത്തവിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായതിന് പിന്നാലെയാണ് നടപടി. അധ്യാപികയ്ക്കൊപ്പം വിഡിയോയിൽ ഉണ്ടായിരുന്നവർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഏകദേശം 10 ദിവസം മുമ്പ് ജാലോറിലാണ് സംഭവം. നൃത്തം ചെയ്തതില്‍ തെറ്റില്ലെന്നും പെരുമാറ്റച്ചട്ടം പാലിക്കാത്തതിനാണ് അധ്യാപികയെ പുറത്താക്കിയ നടപടിയെന്നുമാണ് അധികൃതർ പറയുന്നത്.