ഈ മൂന്നു വീല്‍ കാര്‍ ഏതുവരെ പോകുമെന്ന് നോക്കാം; ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപി പ്രതികരണം

മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിന്റെ മൂന്നുവീല്‍ കാര്‍ എതുവരെ പോകുമെന്ന് കാണാമെന്ന് ബിജെപി നേതാവ് പൂനം മഹാജന്‍.
ഈ മൂന്നു വീല്‍ കാര്‍ ഏതുവരെ പോകുമെന്ന് നോക്കാം; ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപി പ്രതികരണം

മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിന്റെ മൂന്നുവീല്‍ കാര്‍ എതുവരെ പോകുമെന്ന് കാണാമെന്ന് ബിജെപി നേതാവ് പൂനം മഹാജന്‍. ഉദ്ധവ് താക്കറെയുടെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് പൂനം മഹാജന്റെ പ്രതികരണം വന്നിരിക്കുന്നത്. 

' മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവിന് അഭിനന്ദനങ്ങള്‍. അവരുടെ മുചക്ര കാര്‍ എത്ര ദൂരം പോകുമെന്ന് നമുക്ക് നോക്കാം. ശരദ് പവാര്‍ രൂപീകരിച്ച ഈ അവിശുദ്ധ സഖ്യത്തില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ല. അവര്‍ ഡല്‍ഹിയിലിരുന്ന് വെറുതെ എല്ലാം കാണുകയാണ്.- അവര്‍ പറഞ്ഞു. 

ദാദറിലെ ശിവജി പാര്‍ക്കിലാണ് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡേ, സുഭാഷ് ദേശായി, എന്‍സിപിയുടെ ഛ?ഗന്‍ ദുജ്ബല്‍, ജയന്ത് പാട്ടീല്‍ എന്നിവരും അധികാരമേറ്റു. കോണ്‍?ഗ്രസ്സില്‍ നിന്ന് ബാലാസാഹിബ് തൊറാട്ട്, നിതിന്‍ റാവത്ത് എന്നിവരും മന്ത്രിമാരായി.

എന്‍സിപി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍, സഞ്ജയ് റാവത്ത് എന്നിവരും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, രാജ് താക്കറെ, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകന്‍ ആനന്ദ് അംബാനി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com