ഇനി ആണിനും പെണ്ണിനും ട്രാന്‍സ്‌ജെന്ററിനും ഒരേ ടോയിലറ്റ്; ലിംഗഭേദമില്ലാത്ത ടോയിലറ്റുകള്‍ നിര്‍മ്മിക്കാന്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി

ലിംഗഭേദമില്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന ടോയിലറ്റുകള്‍ നിര്‍മ്മിക്കാനൊരുങ്ങി പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി.
ഇനി ആണിനും പെണ്ണിനും ട്രാന്‍സ്‌ജെന്ററിനും ഒരേ ടോയിലറ്റ്; ലിംഗഭേദമില്ലാത്ത ടോയിലറ്റുകള്‍ നിര്‍മ്മിക്കാന്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി


കൊല്‍ക്കത്ത:  ലിംഗഭേദമില്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന ടോയിലറ്റുകള്‍ നിര്‍മ്മിക്കാനൊരുങ്ങി പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്ററുകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ടോയിലറ്റുകള്‍ നിര്‍മ്മിക്കുന്നതിന് വിദ്യാര്‍ത്ഥി യൂണിയനാണ് അഡ്മിനിസ്‌ട്രേഷന് പ്രൊപ്പോസല്‍ നല്‍കിയത്.

തങ്ങളുടെ നിര്‍ദേശം അധികാരികള്‍ അംഗീകരിക്കുകയാണെങ്കില്‍ സന്തോഷമുള്ള കാര്യമാണെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ പ്രതികരിച്ചു. ലിംഗഭേദമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ടോയിലറ്റുകള്‍ മാത്രമല്ല, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ടോയിലറ്റുകളും നിര്‍മ്മിക്കാന്‍ സര്‍വകലാശാലക്ക് ഉദ്ദേശമുണ്ടെന്ന് ഒരു അധ്യാപകന്‍ വ്യക്തമാക്കി.

ലിംഗഭേദമില്ലാത്ത ടോയിലറ്റുകള്‍ നിര്‍മ്മിക്കുക എന്നത് തങ്ങളുടെ ഏറെക്കാലത്തെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു എന്നും ഇപ്പോള്‍ അധികൃതരും അതിന് സമ്മതം മൂളിയിരിക്കുകയാണ് എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com