ബംഗളൂരു ഫൊറന്‍സിക് ലാബില്‍ സ്‌ഫോടനം: ആറ് ശാസ്ത്രജ്ഞര്‍ക്ക് പരിക്ക്

ലാബില്‍ രാസപരിശോധന നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: മടിവാളയിലെ ഫൊറന്‍സിക് ലാബില്‍ സ്‌ഫോടനം. ആറു ശാസ്ത്രജ്ഞര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ലാബില്‍ രാസപരിശോധന നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കായി വച്ചിരുന്ന ഒന്‍പത് രാസവസ്തുക്കളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com