പട്ന:തോക്ക് കയ്യിലേന്തി ഒരു സംഘം യുവാക്കള്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലാകുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ബീഹാറിലെ മുസഫര്പൂറിലാണ് സംഭവം. അഹിയ്യാപൂര് മേഖലയില്‍ ഒരു പരിപാടിക്കിടെയാണ് യുവാക്കളുടെ അതിരുവിട്ട ആഘോഷം. തോക്ക് കയ്യിലേന്തി യുവാക്കളുടെ സംഘം നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതിനിടെ ഒരാള്‍ തോക്ക് ലോഡ് ചെയ്ത് മുകളിലേക്ക് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. നൃത്തച്ചുവടുകളോടെയാണ് യുവാക്കളുടെ അഭ്യാസപ്രകടനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ