ഇവിടെ മാത്രമാണോ പ്രളയം? ലോകത്ത് മറ്റെങ്ങുമില്ലേ? അമേരിക്കയില്‍ എന്താണുണ്ടായത്? ; മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കയറി മുഖ്യമന്ത്രി

ഇവിടെ മാത്രമാണോ പ്രളയം? ലോകത്ത് മറ്റെങ്ങുമില്ലേ? അമേരിക്കയില്‍ എന്താണുണ്ടായത്? ; മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കയറി മുഖ്യമന്ത്രി
ഇവിടെ മാത്രമാണോ പ്രളയം? ലോകത്ത് മറ്റെങ്ങുമില്ലേ? അമേരിക്കയില്‍ എന്താണുണ്ടായത്? ; മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കയറി മുഖ്യമന്ത്രി

പറ്റ്‌ന: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കറി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രളയം ലോകത്ത് പലയിടത്തുമുണ്ടെന്നും അമേരിക്കയില്‍ പോലും അതുണ്ടായെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയത്തില്‍ ബിഹാറിലെ പല ഭാഗങ്ങളും മുങ്ങിയിരിക്കുകയാണ്. തലസ്ഥാനമായ പറ്റ്‌നയിലാണ് ദുരിതം കൂടുതല്‍ അനുഭവപ്പെട്ടത്. ഇവിടെ ഒട്ടേറെ മേഖലകള്‍ വെള്ളത്തിനിടയിലായി. പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്കുള്ള ആശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴാണ് ബിഹാര്‍ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കറിയത്.

''രാജ്യത്ത് എവിടെയൊക്കൊ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട? ലോകത്ത് എവിടെയൊക്കെയുണ്ട്? പറ്റ്‌നയില്‍ മാത്രമാണോ വെള്ളപ്പൊക്കം? അമേരിക്കയില്‍ എന്താണുണ്ടായത്? '' നിതീഷ് കുമാര്‍ ചോദിച്ചു. 

ചൊവ്വാഴ്ച വെള്ളപ്പൊക്കം ബാധിച്ച നിരവധി പ്രദേശങ്ങള്‍ നിതീഷ് കുമാര്‍ സന്ദര്‍ശിച്ചിരുന്നു. ചില പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ വൈകാരികമായാണ് മുഖ്യമന്ത്രിയോടു പ്രതികരിച്ചത്. സകലതും നഷ്ടമായ ചിലര്‍ ക്ഷോഭത്തോടെയും മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇതിനു പിന്നാലെയായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ഊഴം. ഇതായിരിക്കാം മുഖ്യമന്ത്രി നിലവിട്ടു പ്രതികരിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. പൊതുവേ മാധ്യമ പ്രവര്‍ത്തകരോടു സൗഹാര്‍ദത്തോടെ പെരുമാറുന്നയാളാണ് നിതീഷ് കുമാര്‍.

മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനിതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com