ജെയ്‌ഷെ ചാവേറുകള്‍ ഡല്‍ഹിയില്‍ ? ; ഭീകരാക്രമണ ഭീഷണി ; കര്‍ശന സുരക്ഷ ; വ്യാപക റെയ്ഡ്

ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുകയാണ് 
ജെയ്‌ഷെ ചാവേറുകള്‍ ഡല്‍ഹിയില്‍ ? ; ഭീകരാക്രമണ ഭീഷണി ; കര്‍ശന സുരക്ഷ ; വ്യാപക റെയ്ഡ്

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി. ഇതേത്തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അലര്‍ട്ട് പുറപ്പെടുവിച്ചു. നവരാത്രി ആഘോഷങ്ങള്‍ക്കിടെ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ മൂന്ന് ജെയ്‌ഷെ ഭീകരര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. പരിശീലനം ലഭിച്ച വിദഗ്ധരായ ചാവേറുകളാണ് തലസ്ഥാനത്തെത്തിയതെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. 

സിറ്റി പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡിനാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.  ഇതേത്തുടര്‍ന്ന് തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുകയാണ്.

നഗരത്തില്‍ നിരീക്ഷണത്തിനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കൂടുതല്‍ ജനം എത്തിച്ചേരുന്ന റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, മാളുകള്‍, സിനിമാശാലകള്‍, മാര്‍ക്കറ്റുകല്‍ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണം കര്‍ശനമാക്കി. ജനങ്ങള്‍ കൂടുതലായെത്തുന്ന മേഖലകലിലെല്ലാം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 

സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗസ്റ്റ് ഹൗസുകള്‍, ഹോട്ടലുകള്‍, പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പൊലീസ് പരിസോധന നടത്തുന്നുണ്ട്. അടുത്തിടെ നഗരത്തിലെത്തിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com