തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം: അഞ്ച് പേർ പിടിയിൽ 

13 കോടി രൂപയുടെ സ്വർണ്ണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളാണ് സംഘം മോഷ്ടിച്ചത്
തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം: അഞ്ച് പേർ പിടിയിൽ 

ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയിൽ ഇന്നലെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അഞ്ചു പേർ കസ്റ്റഡിയിൽ. ജാർഖണ്ഡ് സ്വദേശികളാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇവർ പിടിയിലായത്. 

നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ജ്വല്ലറി അതിവിദഗ്ദ്ധമായാണ് കവര്‍ച്ചാസംഘം കൊള്ളയടിച്ചത്. ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ തുറന്ന് അകത്തു കയറിയ സംഘം  ജ്വല്ലറിയുടെ താഴത്തെ നില കാലിയാക്കിയാണ് മടങ്ങിയത്. 13 കോടി രൂപയുടെ സ്വർണ്ണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളാണ് സംഘം മോഷ്ടിച്ചത്. 

രാവിലെ ജ്വല്ലറിയിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിയുന്നത്. സ്വര്‍ണവും രത്‌നങ്ങളുമടക്കം ജ്വല്ലറിയില്‍ നിന്നും മോഷണം പോയി. ഫാന്‍സി മൃഗങ്ങളുടെ മുഖം മൂടി ധരിച്ച രണ്ടുപേരാണ് മോഷണം നടത്തിയത്. പിടിക്കപ്പെടാതി‌രിക്കാൻ ജ്വല്ലറിയിൽ മുളകുപൊടി വിതറിയ ശേഷമാണ് ഇവർ രക്ഷപ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലായിരുന്നു സംഭവം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com