വീട്ടിലേക്ക് ഇഴഞ്ഞെത്തി 9 അടി നീളമുള്ള പെരുമ്പാമ്പ്; പൂച്ചയെ വയറ്റിലാക്കി; ഞെട്ടല്‍

ഒരു മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലാണ് പെരുമ്പാമ്പിനെ പിടിക്കാനായത്
വീട്ടിലേക്ക് ഇഴഞ്ഞെത്തി 9 അടി നീളമുള്ള പെരുമ്പാമ്പ്; പൂച്ചയെ വയറ്റിലാക്കി; ഞെട്ടല്‍

മ്പന്‍ പെരുമ്പാമ്പിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു ഗ്രാമം. വഡോദര ജില്ലയിലെ വെജല്‍പൂര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഒമ്പത് അടി നീളമുള്ള ഭീമന്‍ പെരുമ്പാമ്പ് ഇഴഞ്ഞെത്തിയത്. വീടിന്റെ പിന്‍വശത്തെ പുരയിടത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഒരു പൂച്ചയെ അകത്താക്കാനുള്ള ശ്രമത്തിലായിരുന്നു പാമ്പ്. തുടര്‍ന്ന് പ്രാദേശിയ എന്‍ജിഒയുടെ സഹായത്തില്‍ വനപാലകര്‍ പാമ്പിനെ പിടികൂടി. 

ചൊവ്വാഴ്ചയാണ് വീട്ടിലെ പിന്‍വശത്ത് പാമ്പിനെ കണ്ടെത്തിയത്. പൂച്ചയുടെ കരച്ചില്‍കേട്ട് എത്തിയ നാട്ടുകാരാണ് ഭീമന്‍ പാമ്പിനെ മരത്തടികള്‍ക്കിടയില്‍ കണ്ടെത്തിയത്. ഇത് കണ്ട് ഭയന്ന നാട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. പൂച്ചയെ തിന്നാനുള്ള ശ്രമത്തിലായിരുന്നു പെരുമ്പാമ്പ്. എന്നാല്‍ പൂച്ചയ്ക്ക് വലുപ്പമുണ്ടായിരുന്നതിനാല്‍ പുറത്തേക്ക് തുപ്പിയെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലാണ് പെരുമ്പാമ്പിനെ പിടിക്കാനായത്. തുടര്‍ന്ന് പാമ്പിനെ കാട്ടില്‍ തുറന്നുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com