ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിച്ചു, പോസ്റ്ററില്‍ 'രാജ്യദ്രോഹി' എന്നെഴുതി അപമാനിച്ചു; പ്രതിഷേധവുമായി കോണ്‍ഗ്രസ്, അന്വേഷണം

മധ്യപ്രദേശിലെ റേവയിലുള്ള ഗാന്ധി ഭവനില്‍ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു
ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിച്ചു, പോസ്റ്ററില്‍ 'രാജ്യദ്രോഹി' എന്നെഴുതി അപമാനിച്ചു; പ്രതിഷേധവുമായി കോണ്‍ഗ്രസ്, അന്വേഷണം

ഭോപ്പാല്‍: മധ്യപ്രദേശിലെ റേവയിലുള്ള ഗാന്ധി ഭവനില്‍ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു. ഇതിന് പുറമെ ഗാന്ധി ഭവന് പുറത്തെ പോസ്റ്ററില്‍, ഗാന്ധിജിയെ അപമാനിക്കും വിധം 'രാജ്യദ്രോഹി' എന്നും കുറിച്ചു. ലോകം മുഴുവന്‍ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികം ആചരിക്കുമ്പോഴാണ് ഇന്ത്യയില്‍ ഇത്തരമൊരു സംഭവം.

ഗാന്ധി സ്മാരകത്തില്‍ ആദരമര്‍പ്പിക്കാനെത്തിയ റേവ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഗുര്‍മീത് സിംഗും സഹപ്രവര്‍ത്തകരുമാണ് ഇത് ആദ്യം കണ്ടത്.  നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നവരാണ് ഇത് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതികളെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഐപിസി 153ബി, 504, 505 വകുപ്പുകള്‍ പ്രകാരം സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗാന്ധി ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com