ആംബുലന്‍സ് ഇന്ധനം തീര്‍ന്ന് വഴിയില്‍ കുടുങ്ങി; ഗര്‍ഭിണി മരിച്ചു, ദാരുണം

ആംബുലന്‍സില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങി ചികിത്സ ലഭിക്കാതെ ഗര്‍ഭിണി മരിച്ചു
ആംബുലന്‍സ് ഇന്ധനം തീര്‍ന്ന് വഴിയില്‍ കുടുങ്ങി; ഗര്‍ഭിണി മരിച്ചു, ദാരുണം

ഭുവനേശ്വര്‍: ആംബുലന്‍സില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങി ചികിത്സ ലഭിക്കാതെ ഗര്‍ഭിണി മരിച്ചു. ഒഡീഷയിലെ ബരിപടയിലാണ് സംഭവം. ചിത്തരഞ്ജന്‍ മുണ്ഡെയുടെ ഭാര്യ തുള്‍സി മുണ്ഡയാണ് മരിച്ചത്.

പ്രസവ വേദനയെ തുടര്‍ന്ന് പ്രദേശത്തെ ഹെല്‍ത്ത് സെന്ററിലാണ് ഇവരെ ആദ്യം പ്രവേശിപ്പിച്ചത്. നില മോശമായതിനെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തു. തുള്‍സി മുണ്ഡയുമായി പണ്ഡിറ്റ് രഘുനാഥ് മുര്‍മു മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലേക്ക് പോകുന്നവഴിയാണ് ആംബുലന്‍സിന്റെ ഇന്ധനം തീര്‍ന്നത്.

ഇതോടെ അവര്‍ 45 മിനുട്ടോളം വഴിയില്‍ കുടുങ്ങി. പിന്നീട് മറ്റൊരു ആംബുന്‍സ് എത്തിച്ചെങ്കിലും അപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com