ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി;യുവതി പതിച്ചത് വയോധികന്റെ മേല്‍, രണ്ടാള്‍ക്കും ദാരുണാന്ത്യം

ആത്മഹത്യ ചെയ്യാനായി ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ യുവതി പതിച്ചത് വയോധികന്റെ മുകളില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ആത്മഹത്യ ചെയ്യാനായി ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ യുവതി പതിച്ചത് വയോധികന്റെ മുകളില്‍. അപകടത്തില്‍ ഇരുവരും മരിച്ചു. കെട്ടിടത്തിന്റെ  13ാം നിലയില്‍നിന്ന് ചാടിയ 30 കാരി, താഴെ നടന്നു വന്ന് 69 കാരന്റെ മേല്‍ വീഴുകയായിരുന്നു. ഗുജറാത്ത് അഹമ്മദാബാദിലെ ഖൊഖ്‌രയിലാണ് സംഭവം. കെട്ടിടത്തില്‍നിന്ന് ചാടിയ മംമ്ത ഹന്‍സ്‌രാജ്, റിട്ട. അധ്യാപകന്‍ ബാലു ഗമിത് എന്നിവരാണ് മരിച്ചത്.

പഭാത നടത്തത്തിനിറങ്ങിയതായിരുന്നു അധ്യാപകന്‍. ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരേ അപ്പാര്‍ട്ട്‌മെന്റിലാണ് ഇരുവരും താമസിക്കുന്നത്. അപകട മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ ആര്‍ടി ഉദവത് മാധ്യമങ്ങളോട് പറഞ്ഞു. 

അസുഖം പിടിപെട്ടതിന്റെ മനോവിഷമമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹോദരന്റെ ഫ്‌ലാറ്റിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താദ് ഹര്‍ഷദ് പട്ടേല്‍ സൂറത്തില്‍ വസ്ത്ര വ്യാപാരിയാണ്. രാത്രിയില്‍ ഉറങ്ങാനാകാത്ത അസുഖം പിടിപെട്ടതിനാല്‍ ഇവര്‍ കുറച്ച് ദിവസങ്ങളായി മനോവിഷമിത്തിലായിരുന്നു. രോഗത്തിനുള്ള ചികിത്സ നടക്കവേയാണ് ആത്മഹത്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com