ഗര്‍ബ ആഘോഷം കാണാന്‍ ക്ഷേത്രത്തിലെത്തി, ദളിത് യുവാവിനെ സവര്‍ണര്‍ അടിച്ചു കൊന്നു

ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. ജയേഷ് സോളങ്കി(21) ആണ് മരിച്ചത്
ഗര്‍ബ ആഘോഷം കാണാന്‍ ക്ഷേത്രത്തിലെത്തി, ദളിത് യുവാവിനെ സവര്‍ണര്‍ അടിച്ചു കൊന്നു

അഹമ്മദാബാദ്: ഗര്‍ബ ആഘോഷം കണ്ടുനില്‍ക്കുകയായിരുന്ന ദലിത് യുവാവിനെ സവര്‍ണ ജാതിക്കാര്‍ അടിച്ചു കൊന്നു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. ജയേഷ് സോളങ്കി(21) ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ക്ഷേത്രത്തില്‍ നടന്ന ഗര്‍ബ ആഘോഷം കണ്ട് ജയേഷും ഇയാളുടെ ബന്ധുവും ക്ഷേത്രത്തിന് അടുത്ത് ഇരിക്കുകയായിരുന്നു. മറ്റ് രണ്ട് പേരും ഇവര്‍ക്കൊപ്പമുണ്ടായി.

ക്ഷേത്രത്തിനടുത്ത് ഇരിക്കുകയായിരുന്നു ഇവരുടെ അടുത്തേക്ക് എത്തി ഉന്നത ജാതിക്കാര്‍ അധിക്ഷേപിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com