സീറ്റ് ബെല്‍റ്റിടാതെ ആര്‍ടിഓയുടെ നിയമ ലംഘനം; വണ്ടി തടഞ്ഞ് പിഴയടപ്പിച്ച് നാട്ടുകാര്‍ (വീഡിയോ)

ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഇടാതിരുന്ന ആര്‍ടിഒയ്ക്ക് വാഹനം തടഞ്ഞ് പിഴയിട്ട് നാട്ടുകാര്‍
സീറ്റ് ബെല്‍റ്റിടാതെ ആര്‍ടിഓയുടെ നിയമ ലംഘനം; വണ്ടി തടഞ്ഞ് പിഴയടപ്പിച്ച് നാട്ടുകാര്‍ (വീഡിയോ)

ലഖ്‌നൗ: ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഇടാതിരുന്ന ആര്‍ടിഒയ്ക്ക് വാഹനം തടഞ്ഞ് പിഴയിട്ട് നാട്ടുകാര്‍. എത്ര ചെറിയ നിയമ ലംഘനമാണെങ്കിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത വിഭാഗമാണ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും. അവര്‍ തന്നെ നിയമ ലംഘനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് ആര്‍ടിഒയെക്കൊണ്ട് പിഴയടപ്പിച്ചത്

ഉത്തര്‍പ്രദേശിലെ പില്‍ഭിത്തിലാണ് സംഭവം നടന്നത്. അസിസ്റ്റന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറായ അമിതാഭ് റായ് തന്റെ ഔദ്യോഗിക വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്യവെയാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തോട് ഗതാഗത നിയമത്തെക്കുറിച്ച് നാട്ടുകാര്‍ ചോദിക്കുന്നു. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തിയ ആള്‍ക്കൂട്ടം നിങ്ങളുടെ സീറ്റ് ബെല്‍റ്റ് എവിടെയെന്നാണ് ചോദിക്കുന്നത്. എന്നാല്‍, െ്രെഡവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ മറുപടി. താന്‍ എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കുന്നയാളാണെന്നും അദ്ദേഹം പറയുന്നത് വീഡിയോയില്‍ കാണാം.

നാട്ടുകാര്‍ വാഹനം വളയുകയും പ്രശ്‌നം വഷളാവുകയും ചെയ്തതോടെ പൊലീസുകാര്‍ എത്തി സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന് എആര്‍ടിഒയില്‍ നിന്ന് പിഴ ഈടാക്കുകയായിരുന്നു. എന്നാല്‍, എത്ര രൂപയാണ് പിഴ ഈടാക്കിയതെന്ന് വ്യക്തമല്ല. പുതിയ നിയമമനുസരിച്ച് വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com