അമിത വേഗവും അപകടകരമായ ഡ്രൈവിങും; ക്രിമിനല്‍ കേസെടുക്കാമെന്ന് സുപ്രീം കോടതി

മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തിക്കെതിരെ ക്രിമിനല്‍ കേസും എടുക്കാമെന്ന് സുപ്രീം കോടതി
അമിത വേഗവും അപകടകരമായ ഡ്രൈവിങും; ക്രിമിനല്‍ കേസെടുക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തിക്കെതിരെ ക്രിമിനല്‍ കേസും എടുക്കാമെന്ന് സുപ്രീം കോടതി. അമിത വേഗം, സാഹസികവും അപകടകരവുമായ ഡ്രൈവിങ് തുടങ്ങിയവയ്ക്ക് പിടിക്കപ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്താം. 

ഇന്ദു മല്‍ഹോത്ര, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2008ല്‍ ഗുവാഹത്തി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തള്ളിയാണ് പരമോന്നത കോടതിയുടെ നിരീക്ഷണം. 

രാജ്യത്ത് റോഡപകടങ്ങള്‍ പെരുകുകയാണെന്നും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതായും ബഞ്ച് വ്യക്തമാക്കി. വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട കുറ്റത്തിന് ഐപിസി പ്രകാരം വിചാരണ ചെയ്യാന്‍ മോട്ടോര്‍ വാഹന നിയമം തടസമല്ലെന്നും ബഞ്ച് നിരീക്ഷിച്ചു. 

അമിത വേഗം, അപകടകരമായ ഡ്രൈവിങ് എന്നിവ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന നിരീക്ഷണമായിരുന്നു ഹൈക്കോടതി നടത്തിയത്. ട്രാഫിക്ക് നിയമം ലംഘിച്ച വ്യക്തിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയ കേസിന്റെ വാദത്തിനിടെയായിരുന്നു ഹൈക്കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com