'അവള്‍ ഇസ്ലാംമതത്തെ അപമാനിച്ചു'; നുസ്രത്ത് ജഹാനെതിരെ ഇസ്ലാമിക സംഘടനകള്‍

തികച്ചും ഇസ്ലാമിക വിരുദ്ധമായ പൂജയാണ് നുസ്രത്ത് ജഹാന്‍ നടത്തിയത്
'അവള്‍ ഇസ്ലാംമതത്തെ അപമാനിച്ചു'; നുസ്രത്ത് ജഹാനെതിരെ ഇസ്ലാമിക സംഘടനകള്‍

കൊല്‍ക്കത്ത: ദുര്‍ഗാ പൂജാ ആഘോഷങ്ങളില്‍ പങ്കെടുത്ത എംപി നുസ്രത്ത് ജഹാനെതിരെ ഇസ്ലാമിക സംഘടനകള്‍. നുസ്രത്തിന്റെ നടപടി ഇസ്ലാമിക വിരുദ്ധമാണെന്നാണ് ആരോപണം. ഹിന്ദു ബിസ്സിനസ്സുകാരനെ വിവാഹം ചെയ്ത നുസ്രത്ത് പേരുമാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

'സര്‍വ്വശക്തനായ അല്ലാഹുവിനല്ലാതെ മറ്റൊരു ദൈവത്തിനുമുമ്പില്‍ പ്രാര്‍ത്ഥിക്കാന്‍ ഇസ്ലാം അനുയായികളെ അനുവദിക്കുന്നില്ല. തികച്ചും ഇസ്ലാമിക വിരുദ്ധമായ പൂജയാണ് നുസ്രത്ത് ജഹാന്‍ നടത്തിയത്,' ഇതിയാസ് ഉലമ ഇ ഹിന്ദ്‌വൈസ് പ്രസിഡന്റ് മുഫ്തി ആസാദ് കാസിമി പറഞ്ഞു. 

നുസ്രത് ജഹാന്‍ ഇസ്ലാം മതം പിന്തുടരുന്നില്ല. അവര്‍ വിവാഹം ചെയ്തത് ഒരു അമുസ്ലീമിനെയാണ്. ഇസ്ലാമില്‍ വിശ്വാസമില്ലാത്ത ഒരാള്‍ എന്ന നിലയില്‍ അവര്‍ അവരുടെ പേര് മാറ്റാന്‍ തയ്യാറാവണം. എന്തിനാണ് അവര്‍ വീണ്ടും വീണ്ടും ഇസ്ലാമിനെ അപമാനിക്കുന്നതന്നും അദ്ദേഹം പറഞ്ഞു.

ചുവപ്പ് പട്ടുടുത്താണ് നുസ്രത്ത് പൂജയ്‌ക്കെത്തിയത്. വാദ്യോപകരണമായ ധാക്ക് മുഴക്കിയും ദുര്‍ഗാ ദേവിയെ പ്രാര്‍ത്ഥിച്ചുമാണ് ദുര്‍ഗാഷ്ചമി ആഘോഷത്തില്‍ ഇരുവരും പങ്കെടുത്തത്. ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

ഒരു മുസ്ലീം ആയിട്ടും ദുര്‍ഗാ പൂജ നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഓരോ മതത്തിന്റെയും ഐക്യത്തിനായുള്ള ആഘോഷങ്ങള്‍ക്ക് എനിക്ക് എന്റേതായ രീതികളുണ്ടെന്നായിരുന്നു മറുപടി. സംസാകരവും പാരമ്പര്യവും പിന്തുടരുന്നത് ശരിയാണെന്നാണ് താന്‍ കരുതുന്നത്. ഇവിടെ ഞങ്ങള്‍ എല്ലാ മതത്തിന്റെയും ഉത്സവങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 

എല്ലാ മതസ്ഥരും തന്റെ മതത്തോടൊപ്പം മറ്റ് മതങ്ങളെയും അംഗീകരിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് നുസ്രത്തിന്റെ ദുര്‍ഗാ പൂജാ ആഘോഷങ്ങളോട് പ്രതികരിച്ച് ഭര്‍ത്താവ് നിഖില്‍ ജെയിന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com