കള്ളപ്പണ വേട്ടയില്‍ നിര്‍ണായകം; സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ ആദ്യ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങളുടെ ആദ്യ ഭാഗം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു
കള്ളപ്പണ വേട്ടയില്‍ നിര്‍ണായകം; സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ ആദ്യ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു

ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങളുടെ ആദ്യ ഭാഗം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാര്‍ പ്രകാരം 75 രാജ്യങ്ങള്‍ക്ക് കൈമാറിയ വിവരങ്ങളിലാണ് ഇന്ത്യക്കാരുടെ വിവരങ്ങളും ഉള്ളത്. 

അതത് രാജ്യങ്ങളുടെ പൗരന്മാരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് സുപ്രധാന വിവരങ്ങളുടെ ആദ്യ ഭാഗമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. വിവരങ്ങളുടെ രണ്ടാം ഭാഗം 2020 സെപ്തംബറില്‍ ലഭിക്കും. സ്വിസ് ബാങ്കില്‍ 2018 വരെ നിലനിര്‍ത്തിയിരുന്നതും ഇപ്പോള്‍ നിഷ്‌ക്രിയമായതും, സജീവമായി നില്‍ക്കുന്നതുമായ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇപ്പോള്‍ ലഭിച്ചവയിലുണ്ട്. 

അക്കൗണ്ട് ഉടമയുടെ പേര്, ഇടപാട് തുക, വിലാസം, നികുതി നമ്പര്‍ എന്നിവയാണ് കൈമാറിയിരിക്കുന്നത്. ബാങ്കുകള്‍, ട്രസ്റ്റുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയടക്കം 7500 സ്ഥാപനങ്ങളില്‍ നിന്നാണ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ ഈ വിവരങ്ങള്‍ ശേഖരിച്ചത്. വളരെ രഹസ്യ സ്വഭാവമുള്ളതാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്ന വിവരങ്ങള്‍. 

സ്വിസ് ബാങ്കിലെ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങളുടെ ആദ്യ ഭാഗം ലഭിച്ചത് കള്ളപ്പണ നിയന്ത്രണത്തിനുള്ള നീക്കത്തില്‍ നിര്‍ണായക നാഴികക്കല്ലാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com