ജോലി കിട്ടാത്തതില്‍ മനംനൊന്ത് ബിഎഡ് വിദ്യാര്‍ത്ഥി ജീവനൊടുക്കി; കടുംകൈ ചെയ്യുന്നെന്ന് കുറിപ്പ് 

വാടകമുറിയില്‍ കെട്ടിതൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്
ജോലി കിട്ടാത്തതില്‍ മനംനൊന്ത് ബിഎഡ് വിദ്യാര്‍ത്ഥി ജീവനൊടുക്കി; കടുംകൈ ചെയ്യുന്നെന്ന് കുറിപ്പ് 

ബാണ്ഡ: ജോലി നേടാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് 25കാരന്‍ ജീവനൊടുക്കി. നാഗേന്ദ്ര സിങ് എന്ന ബിഎഡ് വിദ്യാര്‍ത്ഥിയാണ് ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ ബാണ്ഡ ജില്ലയിലാണ് സംഭവം.  

വാടകമുറിയില്‍ കെട്ടിതൂങ്ങി മരിച്ച നിലയിലാണ് നാഗേന്ദ്രയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തിനരികില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. 

ജോലി ലഭിക്കാത്തതിനാല്‍ താന്‍ കടുംകൈ ചെയ്യുകയാണെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com