യുവഗായികയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ജീവിതപങ്കാളി ; നാടന്‍പാട്ടുകാരി സുഷമയുടെ കൊലപാതകത്തില്‍ ആറുപേര്‍ പിടിയില്‍

സംഭവത്തില്‍ രണ്ടുപേരെ ഞായറാഴ്ച പൊലീസ് പിടികൂടിയതോടെയാണ് സുഷ്മയുടെ മരണത്തിന്റെ ചുരുളിയുന്നത്
യുവഗായികയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ജീവിതപങ്കാളി ; നാടന്‍പാട്ടുകാരി സുഷമയുടെ കൊലപാതകത്തില്‍ ആറുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി : നാടന്‍പാട്ടുകലാകാരിയായ യുവഗായിക സുഷമ നെക്പൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജീവിതപങ്കാളി അടക്കം ആറുപേര്‍ അറസ്റ്റില്‍. സുഷമയുടെ ജീവിതപങ്കാളി ഗജേന്ദ്ര ഭാട്ടി, ഡ്രൈവറായ അമിത്, സുഹൃത്തുക്കളായ പ്രമോദ് കസാന, അജബ് സിംഗ്, രണ്ട് വാടകക്കൊലയാളികള്‍ എന്നിവരാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയിലെ സ്വന്തം ഫ്‌ലാറ്റിന് സമീപം വെച്ച് ഒക്ടോബര്‍ ഒന്നിനാണ് നാടന്‍ പാട്ട് കലാകാരി  സുഷ്മ നെക്പൂര്‍ വെടിയേറ്റ് മരിച്ചത്. 

കാറിനുള്ളില്‍ വെച്ച് വെടിയേറ്റാണ് സുഷമ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേരെ ഞായറാഴ്ച പൊലീസ് പിടികൂടിയതോടെയാണ് സുഷ്മയുടെ മരണത്തിന്റെ ചുരുളിയുന്നത്. ഷാര്‍പ്പ് ഷൂട്ടര്‍മാരായ വാടകക്കൊലയാളികളായ മുകേഷും സന്ദീപുമാണ് പിടിയിലായത്. സുഷമയുമായി ഒരുമിച്ച് താമസിക്കുന്ന ഗജേന്ദ്ര ഭാട്ടിയില്‍ നിന്നാണ് തങ്ങള്‍ക്ക് കൊലപാതകത്തിനുള്ള ക്വട്ടേഷന്‍ ലഭിച്ചതെന്ന് മുകേഷും സന്ദീപും പൊലീസിന് മൊഴി നല്‍കി. 

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഗജേന്ദ്ര ഭാട്ടിയെയും ഡ്രൈവറെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കം, സംശയം, തുടങ്ങിയവയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാട്ടിയുടെ സ്വത്തുക്കള്‍ തന്റെയും കുട്ടിയുടേയും പേരിലേക്ക് മാറ്റണമെന്നതായിരുന്നു സുഷമയുടെ ആവശ്യം. ഇക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.  

2018 ഫെബ്രുവരിയില്‍ ഭാട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ച്ച് കുറച്ചുനാളത്തേക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. വീണ്ടും സുഷമ ആവശ്യം ഉന്നയിച്ച് സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് ക്വട്ടേഷന്‍ നല്‍കാന്‍ ഭാട്ടി തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് ആറ് ദിവസത്തിനുള്ളില്‍ പ്രതികളെ കണ്ടെത്തിയ പൊലീസ് സംഘത്തിന് 25000 രൂപയുടെ പാരിതോഷികം ജില്ലാ പൊലീസ് മേധാവി പ്രഖ്യാപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com