തക്കാളി കിലോയ്ക്ക് 80 രൂപ; അടുക്കള ബജറ്റ് താളം തെറ്റും

ഉള്ളിക്ക് പിന്നാലെ തക്കാളി വിലയും കുതിച്ച് കയറുന്നു
തക്കാളി കിലോയ്ക്ക് 80 രൂപ; അടുക്കള ബജറ്റ് താളം തെറ്റും

ന്യൂഡല്‍ഹി: ഉള്ളിക്ക് പിന്നാലെ തക്കാളി വിലയും കുതിച്ച് കയറുന്നു. ലഭ്യതയില്‍ കുറവ് വ്ന്നതോടെയാണ് രാജ്യമെമ്പാടും തക്കാളി വില ഉയര്‍ന്നത്. കിലോയ്ക്ക് 80 രൂപയാണ് ന്യൂഡല്‍ഹിയിലെ വില.

ഡല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തക്കാളി വിലയില്‍ 70 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്തമഴ ഉള്‍പ്പെടെയുളള വിവിധ കാരണങ്ങളെ തുടര്‍ന്ന് മഹാരാഷ്ട്ര, കര്‍ണാടക, വടക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പച്ചക്കറിയ വില കുതിച്ചു ഉയരുകയാണ്.

കഴിഞ്ഞ വര്‍ഷം ഈ സമയത്തെ ഉള്ളിവിലയുടെ ഇരട്ടിയാണ് നിലവിലെ ഉള്ളിവില. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും 70 മുതല്‍ 80 വരെ രൂപയിലാണ് തക്കാളി വില്‍പന നടക്കുന്നത്. നാല്‍പ്പത് രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് കുത്തനെകൂടി 80 രൂപയിലെത്തിയത്. വരും ദിവസങ്ങളില്‍ തക്കാളി വില ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ തക്കാളി ചെടികള്‍ നശിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഇത് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്. ഉത്സവ സീസണുകള്‍ അടുത്തതോടെ അവശ്യ സാധനങ്ങളുടെ വിലയിലുണ്ടാവുന്ന വര്‍ധന ആളുകളെ വലച്ച് തുടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com