'ഭാ​ര​ത് മാ​താ കി ​ജ​യ്’ വി​ളി​ക്കാ​ത്ത​വ​രു​ടെ വോ​ട്ടിന് വിലയില്ലെന്ന് സൊ​നാ​ലി ഫോ​ഗ​ട്ട്; വി​വാ​ദമായി ബി​ജെ​പി സ്ഥാനാർത്ഥിയുടെ പ്രസം​ഗം 

നി​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​രാ​ണെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ഭാ​ര​ത് മാ​താ കി ​ജ​യ് വി​ളി​ക്ക​ണം, സൊനാലി പറഞ്ഞു 
'ഭാ​ര​ത് മാ​താ കി ​ജ​യ്’ വി​ളി​ക്കാ​ത്ത​വ​രു​ടെ വോ​ട്ടിന് വിലയില്ലെന്ന് സൊ​നാ​ലി ഫോ​ഗ​ട്ട്; വി​വാ​ദമായി ബി​ജെ​പി സ്ഥാനാർത്ഥിയുടെ പ്രസം​ഗം 

ന്യൂ​ഡ​ൽ​ഹി: "​ഭാ​ര​ത് മാ​താ കി ​ജ​യ്’ എന്ന് പറയാൻ കഴിയാത്തവരുടെ വോട്ടുകൾക്ക് വി​ല​യി​ല്ലെ​ന്നു ഹ​രി​യാ​ന​യി​ലെ ബി​ജെ​പി സ്ഥാനാർത്ഥി സൊ​നാ​ലി ഫോ​ഗ​ട്ട്.  ഹ​രി​യാ​ന​യി​ലെ ബ​ൽ​സാ​മ​ണ്ഡി​ൽ കഴിഞ്ഞദിവസം നടന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു സൊ​നാ​ലിയുടെ ഈ വി​വാ​ദ പ്ര​സ്താ​വ​ന. 

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തിനെത്തിയപ്പോൾ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നു മു​ന്പ് 'ഭാ​ര​ത് മാ​താ കി ​ജ​യ്' എന്ന് വിളിച്ചതിനോട് പ്രതികരിക്കാതിരുന്ന ജനങ്ങൾക്കുനേരെയാണ്  സൊ​നാ​ലിയുടെ ഈ പരാമർശം. 'നി​ങ്ങ​ൾ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള​വ​രാ​ണോ?, നി​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​രാ​ണെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ഭാ​ര​ത് മാ​താ കി ​ജ​യ് വി​ളി​ക്ക​ണം’, എന്നാണ് സൊനാലി പറഞ്ഞത്. 

"ഭാരത് മാതാ കീ ജയ് എന്നു വിളിക്കാൻ സാധിക്കാത്തവർ സ്വയം ലജ്ജിക്കണം. നിങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ളവരാണോ? ഇന്ത്യക്കാരാണെങ്കിൽ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചുപറയണം. കേവലം രാഷ്ട്രീയ ഭിന്നതയുടെ പേരിൽ സ്വന്തം രാജ്യത്തിനു ജയ് വിളിക്കാൻ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല", സൊനാലി പറഞ്ഞു. ചീ​ഞ്ഞ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്തി​നു ജ​യ് വി​ളി​ക്കാ​ത്ത ചി​ല ഇ​ന്ത്യ​ക്കാ​രെ​യോ​ർ​ത്ത് ത​നി​ക്കു ല​ജ്ജ തോ​ന്നു​ന്നെന്നും സൊനാലി കൂട്ടിച്ചേർത്തു. 

ടിക് ടോക്കിൽ ഒട്ടേറേ ആരാധകരുള്ള സൊനാലി ഫോഗട്ട്, കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയ്ക്കെതിരെ ഹരിയാനയിലെ അദംപുർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ഒ​ക്ടോ​ബ​ർ 21-നാ​ണ് ഹ​രി​യാ​ന​യി​ൽ നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com