വിജയദശമി ദിനത്തില്‍ പൂജ നടത്തിയത് തെറ്റാണോ?; റഫാല്‍ വിമാനത്തില്‍ പൂജ നടത്തിയത് ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച്; അമിത് ഷാ

വിജയദശമി ദിനത്തില്‍ പൂജ നടത്തിയത് തെറ്റാണോ -  റഫാല്‍ വിമാനത്തില്‍ പൂജ നടത്തിയത് ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് - അമിത് ഷാ
വിജയദശമി ദിനത്തില്‍ പൂജ നടത്തിയത് തെറ്റാണോ?; റഫാല്‍ വിമാനത്തില്‍ പൂജ നടത്തിയത് ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച്; അമിത് ഷാ

ന്യൂഡല്‍ഹി: റഫാല്‍ വിമാനത്തില്‍ പൂജ നടത്തിയതില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ചാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പൂജ നടത്തിയത്. ഇത് കോണ്‍ഗ്രസിന് ഇഷ്ടപ്പെടാത്തതിനാലാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. വിജയദശമി ദിനത്തില്‍ പൂജ നടത്തിയത് തെറ്റാണോയെന്നും അമിത് ഷാ ചോദിച്ചു. ഹരിയാനയിലെ കൈതാലില്‍ നടന്ന തെരഞ്ഞുടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. 

വിമാനത്തില്‍ 'ഓം' എന്നെഴുതിയ രാജ്‌നാഥ് സിങ് ഭാരതീയ പാരമ്പര്യം അനുസരിച്ച് ആയുധ പൂജ നടത്തിയ ശേഷമാണ് യുദ്ധവിമാനം ഏറ്റുവാങ്ങിയത്. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.  കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. അത്തരം ഇടപാടുകള്‍ നടത്തുമ്പോള്‍ പൂജയുടെ ആവശ്യമില്ലെന്നും നേരത്തെ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ബോഫോഴ്‌സ് പോലുള്ള പ്രതിരോധ ഇടപാടുകള്‍ നടത്തിയപ്പോള്‍ ഇത്തരം പൂജകള്‍ നടത്തിയിട്ടില്ലെന്നും ്അദ്ദേഹം പറഞ്ഞു. 

ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കുന്നതിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അമിത് ഷാ നടത്തിയത്. ഇതുവരെ അധികാരത്തിലിരുന്ന ഒരു പാര്‍ട്ടിക്കും ചെയ്യാന്‍ കഴിയാത്തതാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത്.  ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതില്‍ ഒരു രാഷ്ട്രീയവും ഉണ്ടായിരുന്നില്ല. രാജ്യത്തെ ഒന്നിപ്പിക്കുക എന്നത് മാത്രമായിരുന്നു ആ സുപ്രധാന തീരുമാനത്തിന് പിന്നിലെന്നും അമിത് ഷാ പറഞ്ഞു. ഇതിനെതിരായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ നിലപാട് തന്നെയാണോ ഇക്കാര്യത്തില്‍ രാഹുലിനുള്ളത്. നിലപാട് വ്യക്തമാക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും അമിത് ഷാ പറഞ്ഞു. 

ഹരിയാന നിയമസഭാ തെരഞ്ഞടുപ്പില്‍ 75 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തും. കോണ്‍ഗ്രസ് ആകെ പ്രതിസന്ധിയിലാണ്. എവിടെ നിന്ന് തുടങ്ങണമെന്നതുപോലും അവര്‍ക്ക് നിശ്ചയമില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com