'ഒന്നിന് പകരം പത്ത്'; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി അമിത് ഷാ

ഒരു സൈനികന്‍ വീരമൃത്യു വരിക്കുന്നതിന് പകരമായി പത്ത് ശത്രുക്കളെ കൊല്ലുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്
'ഒന്നിന് പകരം പത്ത്'; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി അമിത് ഷാ

മുംബൈ: ഒരു സൈനികന്‍ വീരമൃത്യു വരിക്കുന്നതിന് പകരമായി പത്ത് ശത്രുക്കളെ കൊല്ലുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്. ബാലാക്കോട്ട് വ്യോമാക്രമണം,പുല്‍വാമ ഭീകരാക്രമണം എന്നിവ സൂചിപ്പിച്ചായിരുന്നു അമിത് ഷായുടെ താക്കീത്.രാജ്യത്തിന്റെ ദേശീയ സുരക്ഷ ശക്തമാണെന്നും മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് എതിരെ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ക്ക് നേരെ അമിത് ഷാ ആഞ്ഞടിച്ചു. 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ അനുകൂലിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എന്‍സിപി നേതാവ് ശരദ് പവാറും വ്യക്തമാക്കണം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമിത് ഷാ അനുമോദിച്ചു. രാജ്യത്തിന്റെ ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്ന നടപടിയാണ് മോദി സ്വീകരിച്ചതെന്ന് അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയില്‍ മുന്‍ കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാരുകള്‍ സംസ്ഥാനത്തിന്റെ ക്ഷേമത്തിന് വേണ്ടി എന്തെല്ലാം നല്ലകാര്യങ്ങളാണ് ചെയ്തതെന്ന് വിശദീകരിക്കാന്‍ ശരദ് പവാറിനെ അമിത് ഷാ വെല്ലുവിളിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com