'ഗോ ബാക് മോദി': പ്രധാനമന്ത്രിക്ക് എതിരായ ഹാഷ് ടാഗ് ക്യാമ്പയിന് പിന്നില്‍ പാകിസ്ഥാന്‍

ഈ ഹാഷ് ടാഗില്‍ ഭൂരിപക്ഷവും പ്രചരിച്ചിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി/ചിത്രം: പിടിഐ
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി/ചിത്രം: പിടിഐ

മിഴ്‌നാട്ടിലെ മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഹാഷ് ടാഗ് ക്യാമ്പയിന് പിന്നില്‍ പാകിസ്ഥാനാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.#gobackmodi എന്ന ഹാഷ് ടാഗ് ക്യാമ്പയിനാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ ട്വിറ്ററില്‍ ട്രെന്റിങ്ങായത്. 

ഈ ഹാഷ് ടാഗില്‍ ഭൂരിപക്ഷവും പ്രചരിച്ചിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

നേരത്തെ, കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള 25 ട്വിറ്ററര്‍ അക്കൗണ്ടുകള്‍ ഇതേ ഹാഷ് ടാഗ് ഇന്ത്യക്ക് എതിരെ പ്രയോഗിച്ചിരുന്നു. ഇവ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി മോദിക്ക് എതിരെ ഹാഷ് ടാഗുകള്‍ പ്രയോഗിക്കുകയായിരുന്നു. 

ഇതിന് മുമ്പ് മോദി തമിഴ്‌നാട് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിക്ക് എതിരെ വ്യാപക ക്യാമ്പയിന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലാണ് അന്ന് ക്യാമ്പയിന്‍ നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ പോയ മോദിക്ക് എതിരെ ബലൂണില്‍ ഗോബാക്ക് മുദ്രാവാക്യങ്ങളെഴുതി പറത്തുകയുമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com