നരേന്ദ്രമോദിക്കായി ക്ഷേത്രം; നിര്‍മ്മിക്കുന്നത് യുപിയിലെ മുസ്ലീം സ്ത്രീകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഉത്തര്‍പ്രദേശിലെ ഒരുകൂട്ടം മുസ്ലിം യുവതികള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു
നരേന്ദ്രമോദിക്കായി ക്ഷേത്രം; നിര്‍മ്മിക്കുന്നത് യുപിയിലെ മുസ്ലീം സ്ത്രീകള്‍

മുസാഫര്‍നഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഉത്തര്‍പ്രദേശിലെ ഒരുകൂട്ടം മുസ്ലിം യുവതികള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു.  സമൂഹത്തില്‍ ആര്‍ഹമായ പ്രാതിനിധ്യം മുസ്ലീം യുവതികള്‍ക്ക് നല്‍കിയ സാഹചര്യത്തിലാണ് മോദിയെ ആരാധിക്കാനായി ക്ഷേത്രം പണിയാനുള്ള തീരുമാനത്തിലെത്തിയതെന്ന് യുവതികള്‍ പറയുന്നു.

മുത്തലാഖ് നിരോധിച്ചതോടെ മുസ്ലീം യുവതികളുടെ ജീവിതത്തില്‍ സുപ്രധാനമായ മാറ്റങ്ങളാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു. മോദി സര്‍ക്കാര്‍ ഞങ്ങള്‍ക്ക് സൗജന്യമായി വീടുകള്‍ തന്നു, ഗ്യാസ് കണക്ഷന്‍ നല്‍കി. ലോകത്തിലുള്ള ആളുകളെല്ലാം മോദിയെ വളരെ ആരാധനയോടെയാണ് കാണുന്നതെന്നും ഇവര്‍ പറയുന്നു.

ക്ഷേത്രനിര്‍മ്മാണത്തിനായി ഇവര്‍ ജില്ലാ മജിസ്ട്രറ്റിന് മെമ്മോറാണ്ടം നല്‍കി. ക്ഷേത്രനിര്‍മ്മാണത്തിന് സ്ത്രീകള്‍ സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് ധനസഹായം കണ്ടെത്തുന്നത്.  പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ നയങ്ങളെയും മുസ്ലീം സ്ത്രീകള്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. അദ്ദേഹത്തെ മുസ്ലീം വിരുദ്ധരെന്ന് മുദ്രകുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com