വിവിധ നിറങ്ങളില്‍ അപൂര്‍വ്വയിനം പെരുമ്പാമ്പുകളും പല്ലികളും ബാഗില്‍, മലേഷ്യയില്‍ നിന്ന് കടത്തിയതെന്ന് സംശയം; വിമാനത്താവളത്തില്‍ രണ്ടുപേര്‍ പിടിയില്‍ (ചിത്രങ്ങള്‍)

അപൂര്‍വ്വയിനം പെരുമ്പാമ്പുകളെയും പല്ലിവര്‍ഗങ്ങളെയും കടത്താന്‍ ശ്രമിച്ച കേസില്‍ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് രണ്ടു പേരെ പിടികൂടി
വിവിധ നിറങ്ങളില്‍ അപൂര്‍വ്വയിനം പെരുമ്പാമ്പുകളും പല്ലികളും ബാഗില്‍, മലേഷ്യയില്‍ നിന്ന് കടത്തിയതെന്ന് സംശയം; വിമാനത്താവളത്തില്‍ രണ്ടുപേര്‍ പിടിയില്‍ (ചിത്രങ്ങള്‍)

ചെന്നൈ: അപൂര്‍വ്വയിനം പെരുമ്പാമ്പുകളെയും പല്ലിവര്‍ഗങ്ങളെയും കടത്താന്‍ ശ്രമിച്ച കേസില്‍ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് രണ്ടു പേരെ പിടികൂടി. മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്നാണ് ഇവയെ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതെന്നാണ് സംശയം. അന്വേഷണം പുരോഗമിക്കുന്നു.

ഗ്രീന്‍ ട്രീ പൈത്തണ്‍, സ്‌ക്രബ് പൈത്തണ്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന അപൂര്‍വ്വയിനം പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളാണ് പിടിയിലായവയില്‍ ഉള്‍പ്പെടുന്നത്. കൂടാതെ കറുത്ത നിറത്തിലും, നീല നിറത്തിലുമുളള അപൂര്‍വ്വയിനം പല്ലികളും ഇതില്‍ ഉള്‍പ്പെടുന്നു. എമറാള്‍ഡ് ട്രീ മോണിറ്റര്‍ തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്നവയാണ് പല്ലിവര്‍ഗത്തില്‍പ്പെട്ട ജീവികള്‍. സംഭവത്തിന് പിന്നാലെ കസ്റ്റംസ് അധികൃതര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യകണ്ണികളെ പിടികൂടുന്നതിനുളള അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ക്വലാലംപൂര്‍ വിമാനത്താവളത്തിന് വെളിയില്‍ വച്ചാണ് ഈ അപൂര്‍വ്വയിനം പെരുമ്പാമ്പുകള്‍ അടങ്ങിയ ബാഗ് തങ്ങള്‍ക്ക് കൈമാറിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് കൈമാറാനാണ് നിര്‍ദേശം ലഭിച്ചിരുന്നതെന്നും അറസ്റ്റിലായവര്‍ കസ്റ്റംസ് അധികൃതരോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com