ഷി ജിന്‍ പിങിന് പൈതൃക സ്മാരകങ്ങള്‍ പരിചയപ്പെടുത്താന്‍ മുണ്ടുടുത്ത് മോദി (വീഡിയോ)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഷി ജിന്‍ പിങിന് പൈതൃക സ്മാരകങ്ങള്‍ പരിചയപ്പെടുത്താന്‍ മുണ്ടുടുത്ത് മോദി (വീഡിയോ)


ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക പൈതൃത പട്ടികയില്‍ ഇടംപിടിച്ച മഹാബലിപുരത്തെ പുരാതന ക്ഷേത്രങ്ങളാണ് പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റിന് പരിചയപ്പെടുത്തിയത്. തമിഴ് പാരമ്പര്യം വിൡച്ചോതുന്ന മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. 

കല്ലില്‍ കൊത്തിവെച്ച ശില്പങ്ങളാല്‍ സമ്പന്നമാണ് മഹാബലിപുരം പട്ടണം. നിത്യേന നിരവധി വിനോദസഞ്ചാരികളാണ് ഈ ചരിത്രനഗരം കാണാന്‍ എത്തുന്നത്. പുരാതനകാലത്ത് മഹാബലിപുരവുമായി ചൈനയ്ക്ക് അടുത്തബന്ധമുണ്ടായിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.പ്രതിരോധം ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ പല്ലവ രാജവംശവും ചൈനീസ് ഭരണാധികാരികളും തമ്മില്‍ സഹകരണം നിലനിന്നിരുന്നു. 

ഉച്ചയ്ക്ക് രണ്ടുമണിക്കാന്‍ ചൈനീസ് പ്രസിഡന്റ് മഹാബലിപുരത്ത് എത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് പ്രധാനമന്ത്രി എത്തിയിരുന്നു. മോദിയും ഷി ചിന്‍ പിങ്ങുമായി നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണ് മഹാബലി പുരത്ത് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com