അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച സംഭവം; രാഹുല്‍ഗാന്ധിക്ക് ജാമ്യം ലഭിച്ചു

എന്നാല്‍ കേസില്‍ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയതാണെന്നും അതിനാല്‍ രാഹുലിന്റെ പരാമര്‍ശം അപകീര്‍ത്തിപ്പെടുത്തലാണെന്നുമായിരുന്നു അമിത് ഷാ പരാതി നല്‍കിയത്.
അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച സംഭവം; രാഹുല്‍ഗാന്ധിക്ക് ജാമ്യം ലഭിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലപാതക കേസിലെ പ്രതി എന്ന് വിളിച്ച കേസില്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ചു. അഹമദാബാദ് മെട്രോപോളിറ്റന്‍ കോടതിയാണ് കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ചത്. 10000 രൂപയുടെ ബോണ്ടിലാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. 

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് ജബല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ അമിത് ഷായെ കൊലപാത കേസിലെ പ്രതി എന്ന് വിളിച്ചത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

എന്നാല്‍ കേസില്‍ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയതാണെന്നും അതിനാല്‍ രാഹുലിന്റെ പരാമര്‍ശം അപകീര്‍ത്തിപ്പെടുത്തലാണെന്നുമായിരുന്നു അമിത് ഷാ പരാതി നല്‍കിയത്.

മറ്റൊരു മാനനഷ്ട കേസിലും രാഹുല്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി. അമിത് ഷാ ഗവര്‍ണറായ ബാങ്കിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടകേസിലായിരുന്നു ഇത്. കഴിഞ്ഞ ദിവസം സൂറത്തില്‍ ബിജെപി എംപി പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടകേസിലും രാഹുല്‍ ഹാജരായിരുന്നു. സൂറത്തിലെ കോടതിയിലാണ് രാഹുല്‍ വ്യാഴാഴ്ച ഹാജരായത്.

അഹമദാബാദില്‍ കോടതിയില്‍ ഹാജരായ ശേഷം കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലുമൊത്ത് ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com