പ്രധാനമന്ത്രിയുടെ സഹോദര പുത്രിയെ കൊള്ളയടിച്ചു; നഷ്ടപ്പെട്ട പഴ്‌സിലുള്ളത് വിലപ്പെട്ട രേഖകള്‍, അന്വേഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ പുത്രി മോഷണത്തിന് ഇരയായി. ഡല്‍ഹി സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന് സമീപത്ത് വച്ചാണ് മോഷണം നടന്നത്.
പ്രധാനമന്ത്രിയുടെ സഹോദര പുത്രിയെ കൊള്ളയടിച്ചു; നഷ്ടപ്പെട്ട പഴ്‌സിലുള്ളത് വിലപ്പെട്ട രേഖകള്‍, അന്വേഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ പുത്രി മോഷണത്തിന് ഇരയായി. ഡല്‍ഹി സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന് സമീപത്ത് വച്ചാണ് മോഷണം നടന്നത്. അമൃത്സറില്‍ നിന്ന് മടങ്ങുന്ന വഴിയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് ദമയന്തി ബെന്‍ മോദിയുടെ പഴ്‌സും മൊബൈലും അടക്കം തട്ടിയെടുത്തത്.

ഗുജറാത്തി സമാജ് ഭവനില്‍ ദമയന്തി മുറി എടുത്തിരുന്നു. അങ്ങോട്ട് പോകുന്ന വഴിയാണ് കൊള്ള സംഘം എത്തിയത്. 56,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കൊള്ള സംഘം കൊണ്ടുപോയി. പഴ്‌സില്‍ പ്രധാനപ്പെട്ട ചില രേഖകളും ഉണ്ടായിരുന്നുവെന്ന് ദമയന്തി പരാതിയില്‍ വ്യക്തമാക്കി. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com