മലേഷ്യന്‍ പ്രധാനമന്ത്രിയുടെ കശ്മീര്‍ അനുകൂല പ്രസ്താവന; പാമോയില്‍ ഇറക്കുമതി കുറയ്ക്കുമെന്ന് ഇന്ത്യ

ലോകത്തെ ഏറ്റവും കൂടുതല്‍ ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
മലേഷ്യന്‍ പ്രധാനമന്ത്രിയുടെ കശ്മീര്‍ അനുകൂല പ്രസ്താവന; പാമോയില്‍ ഇറക്കുമതി കുറയ്ക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി കുറയ്ക്കാനൊരുങ്ങി ഇന്ത്യ. പാമോയില്‍ ഉള്‍പ്പെടെ മലേഷ്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 

ജമ്മു കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് മലേഷ്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്രം തീരുമീനിച്ചത്. പാമോയില്‍ ഇറക്കുമതിക്ക് പരിധി ഏര്‍പ്പെടുത്താനും മറ്റ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. 

ലോകത്തെ ഏറ്റവും കൂടുതല്‍ ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മലേഷ്യയില്‍നിന്നുള്ള പാമോയില്‍ ഇറക്കുമതി നിയന്ത്രിക്കുകയും പകരം ഇന്തോനീഷ്യ, അര്‍ജന്റീന, യുെ്രെകന്‍ രാജ്യങ്ങളില്‍നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യാനുമാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. 

ജമ്മു കശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറുകയും കൈവശപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു മഹാതിര്‍ മുഹമ്മദിന്റെ പരാമര്‍ശം. കശ്മീര്‍ വിഷയത്തിനു പരിഹാരം കാണാന്‍ ഇന്ത്യ പാകിസ്താനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മഹാതിര്‍ മുഹമ്മദ് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com