ധൈര്യമുണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരൂ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി

ഇപ്പോള്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഇനി വരാനുള്ള തെരഞ്ഞെടുപ്പിലും നിങ്ങളുടെ പ്രകടന പത്രികയില്‍ ഈ പ്രഖ്യാപനം ഉള്‍പ്പെടുത്താന്‍ ഞാന്‍ വെല്ലുവിളിക്കുന്നു
ധൈര്യമുണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരൂ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി

മുംബൈ: കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് പ്രഖ്യാപിക്കു എന്നായിരുന്നു മോദിയുടെ വെല്ലുവിളി.മഹാരാഷ്ട്രയിലെ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇപ്പോള്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഇനി വരാനുള്ള തെരഞ്ഞെടുപ്പിലും നിങ്ങളുടെ പ്രകടന പത്രികയില്‍ ഈ പ്രഖ്യാപനം ഉള്‍പ്പെടുത്താന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ജമ്മുകാശ്മീര്‍ വെറും ഭൂമിയല്ല മറിച്ച് രാജ്യത്തിന്റെ കിരീടമാണെന്നും മോദി പറഞ്ഞു

'ആര്‍ട്ടിക്കിള്‍ 370 ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദു ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി പ്രഖ്യാപനം നടത്താന്‍ ഛത്രപതി ശിവജിയുടെ ഭൂമിയില്‍ നിന്ന് ഞാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്.കശ്മീരിനെ പൂര്‍ണമായും സാധാരണ നിലയിലാക്കാന്‍ ഞങ്ങള്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ അയല്‍ രാജ്യക്കാരുടെ അതേഭാഷയാണ് ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംസാരിക്കുന്നതെന്നും ഇക്കാര്യത്തില്‍ അവര്‍ക്കിടയില്‍ ഏകോപനമുണ്ടെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com