പ്രളയത്തിന് പിന്നാലെ പകര്‍ച്ചവ്യാധി: 1404 പേര്‍ക്ക് ചിക്കുന്‍ഗുനിയ; ഭീതിയില്‍ ബീഹാര്‍

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 187 പേര്‍ക്കാണ് ഡെങ്കിപ്പനി വന്നത്.
പ്രളയത്തിന് പിന്നാലെ പകര്‍ച്ചവ്യാധി: 1404 പേര്‍ക്ക് ചിക്കുന്‍ഗുനിയ; ഭീതിയില്‍ ബീഹാര്‍

പാറ്റ്‌ന: പ്രളയത്തിന് പിന്നാലെ പടര്‍ന്ന് പിടിച്ച പകര്‍ച്ചവ്യാധിയില്‍ ഭയന്ന് ബീഹാര്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 187 പേര്‍ക്കാണ് ഡെങ്കിപ്പനി വന്നത്. ഇതോടെ വന്‍ ആശങ്കയിലാണ് സംസ്ഥാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 154 കേസുകളും സംസ്ഥാനത്തിന്റെ തലസ്ഥാനത്താണ്.

നീണ്ട പത്ത് ദിവസത്തോളമാണ് ബീഹാറില്‍ പ്രളയം നീണ്ടുനിന്നത്. ഇതോടെ നിരവധിയാളുകള്‍ ക്യാംപുകളിലും മറ്റുമായി ദുരിതമനുഭവിച്ചു. വെള്ളിയാഴ്ച വരെ 981 പേര്‍ക്കായിരുന്നു രോഗബാധ. ശനിയാഴ്ച രാവിലെ 1135 ആയിരുന്നു. വൈകിട്ട് ആയപ്പോഴേക്കും ഇത് 1404 ആയി.

വെള്ളിയാഴ്ച 116 ആയിരുന്നു ചിക്കുന്‍ഗുനിയ ബാധിതര്‍. ഇത് 140 ആയിട്ടുണ്ട്. പകര്‍ച്ച വ്യാധികള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 26 ഇടത്ത് മൂന്ന് ദിവസത്തെ സൗജന്യ മെഡിക്കല്‍ ക്യാംപ് ആരംഭിച്ചിട്ടുണ്ട്. 2626 പേര്‍ക്ക് ചികിത്സ നല്‍കിയെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com