യുപിയില്‍ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ നേതാവ്

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തി
യുപിയില്‍ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ നേതാവ്

സഹാരന്‍പുര്‍: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തി. ധാരാ സിങ് (47) ആണ് കൊല്ലപ്പെട്ടത്. സഹാരന്‍പുരിലാണ് സംഭവം. 

സ്വകാര്യ പഞ്ചസാര ഫാക്ടറിയിലെ ജീവനക്കാരനായ ധാരാ സിങ് താമസ സ്ഥലത്തു നിന്ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേര്‍ ധാരാ സിങിനെ തടഞ്ഞു നിര്‍ത്തി നിറയൊഴിക്കുകയായിരുന്നു. 

ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ ആഴ്ച സംസ്ഥാനത്ത് വെടിയേറ്റ് കൊല്ലപ്പെടുന്ന മൂന്നാമത്തെ ബിജെപി പ്രവര്‍ത്തകനാണ് ധാരാ സിങ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com