വികസനത്തിനെന്ന വ്യാജേന സർക്കാർ ഫണ്ട് ഉപയോ​ഗിച്ചത് സ്വകാര്യ ആവശ്യങ്ങൾക്ക്; 22ലക്ഷം തട്ടിയെടുത്ത ഗ്രാമത്തലവന്‍ പിടിയില്‍ 

ഗ്രാമത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോ​ഗിക്കാനെന്ന വ്യാജേനയാണ് പണം തട്ടിയെടുത്തത്
വികസനത്തിനെന്ന വ്യാജേന സർക്കാർ ഫണ്ട് ഉപയോ​ഗിച്ചത് സ്വകാര്യ ആവശ്യങ്ങൾക്ക്; 22ലക്ഷം തട്ടിയെടുത്ത ഗ്രാമത്തലവന്‍ പിടിയില്‍ 

കിയോഞ്ജര്‍: ​ഗ്രാമവികസനത്തിനായുള്ള സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത ഗ്രാമത്തലവന്‍ പിടിയില്‍. ഒഡീഷയിലെ കിയോഞ്ജറിലെ പിപിലി ഗ്രാമത്തലവന്‍ ഉപേന്ദ്ര നായ്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഗ്രാമത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോ​ഗിക്കാനെന്ന വ്യാജേനയാണ് ഉപേന്ദ്ര പണം തട്ടിയെടുത്തത്. ഫണ്ട് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന സംശയത്തില്‍ ജില്ലാ ഗ്രാമവികസന ഏജന്‍സി (ഡിആര്‍ഡിഎ) ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.   ഉപേന്ദ്രയും പഞ്ചായത്തിലെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും ചേര്‍ന്ന് ഫണ്ടില്‍ നിന്നുള്ള പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നെന്നാണ് ഉദ്യോ​ഗസ്ഥർ കണ്ടെത്തിയത്. ഇതേ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. 

ഒളിവിലായ മുന്‍ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ പൊലീസ് അ‌ന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com