ഇടിമിന്നലേറ്റ് മരിച്ചെന്ന് കരുതി ചിതയിലേക്ക് എടുത്തു, തീകൊളുത്തുന്നതിന് തൊട്ടുമുന്‍പ് ഉണര്‍ന്ന് മധ്യവയസ്‌കന്‍, പേടിച്ചോടി നാട്ടുകാര്‍

ആടിനെ മേയ്ക്കാനായി കാട്ടിലേക്ക് പോയ സിമഞ്ചലിനെ കാട്ടില്‍ ബോധമില്ലാതെ കിടക്കുന്നതാണ് ബന്ധുക്കളും നാട്ടുകാരും കണ്ടത്
ഇടിമിന്നലേറ്റ് മരിച്ചെന്ന് കരുതി ചിതയിലേക്ക് എടുത്തു, തീകൊളുത്തുന്നതിന് തൊട്ടുമുന്‍പ് ഉണര്‍ന്ന് മധ്യവയസ്‌കന്‍, പേടിച്ചോടി നാട്ടുകാര്‍

ഭുവനേശ്വര്‍: മരിച്ചെന്ന് കരുതിയ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിന് ഇടയില്‍ ജീവനോടെ എഴുന്നേറ്റ് അന്‍പത്തിരണ്ടുകാരന്‍. ചിതയിലേക്ക് വയ്ക്കുന്നതിന് തൊട്ടുമുന്‍പാണ് ഇയാള്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത്.

ഒഡീഷ്യയിലെ ഭുവനേശ്വറിലാണ് സംഭവം. ഇടിമിന്നലേറ്റ് സിമഞ്ചല്‍ മാലിക്ക് എന്നയാള്‍ മരിച്ചെന്ന് കരുതിയാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ആടിനെ മേയ്ക്കാനായി കാട്ടിലേക്ക് പോയ സിമഞ്ചലിനെ കാട്ടില്‍ ബോധമില്ലാതെ കിടക്കുന്നതാണ് ബന്ധുക്കളും നാട്ടുകാരും കണ്ടത്. ഇടിമിന്നലേറ്റ് മരിച്ചിരിക്കാം എന്നായിരുന്നു ഇവര്‍ കരുതിയത്.

ചിതയിലേക്ക് വയ്ക്കുന്നതിന് മുന്‍പ് സിമഞ്ചലിന്റെ വസ്ത്രങ്ങളെല്ലാം ഊരി മാറ്റുമ്പോഴാണ് ഇയാള്‍ എഴുന്നേറ്റത്. ഇത് കണ്ട് ബന്ധുക്കളും നാട്ടുകാരും ഭയക്കുകയും, ചിലര്‍ പേടിച്ചോടുകയും ചെയ്തു. പിന്നാലെ ഇയാളെ ബന്ധുക്കള്‍ സരോദ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കാണിക്കുകയും പ്രാഥമിക ചികിത്സ തേടുകയും ചെയ്തു. 

കഴിഞ്ഞ നാല് ദിവസമായി തനിക്ക് പനിയുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ആടിനെ മേയ്ക്കുന്നതിനായി കാട്ടിലേക്ക് പോയി. പെട്ടെന്ന് പനി കൂടുകയും താന്‍ വീണുപോവുകയുമായിരുന്നു എന്ന് സിമഞ്ചല്‍ പറയുന്നു. എന്റെ ദേഹത്ത് നിന്ന് ഇവര്‍ വസ്ത്രങ്ങള്‍ മാറ്റുമ്പോഴാണ് എനിക്ക് ബോധം വീഴുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com