കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് ബംഗ്ലാദേശ് ഭീകരസംഘടന; നുഴഞ്ഞുകയറിയത് 125ഓളം തീവ്രവാദികള്‍, ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയെന്ന് എന്‍ഐഎ

ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാഅത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശ് കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് എന്‍ഐഎ മേധാവി വൈസി മോദി
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് ബംഗ്ലാദേശ് ഭീകരസംഘടന; നുഴഞ്ഞുകയറിയത് 125ഓളം തീവ്രവാദികള്‍, ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാഅത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശ് കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് എന്‍ഐഎ മേധാവി വൈസി മോദി. 125ഓളം ഭീകരരെ അഞ്ച് സംസ്ഥാനങ്ങളില്‍  വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളം, കര്‍ണാടക, ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഭീകകര്‍ നുഴഞ്ഞുകയറിയിരിക്കുന്നത്. 

എടിഎസ് മേധാവിമാരുടെ യോഗത്തില്‍ സംസാരിക്കവെയായിരുന്നു എന്‍ഐഎ തലവന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന ലേബലിലാണ് ഇവര്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

2014നും 20നും18നും ഇടയില്‍ ജെഎംബി ബെംഗലൂരുവില്‍ 22ഓളം ഒളിത്താവളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘടനയെ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. 

കര്‍ണാടക അതിര്‍ത്തിയിലെ കൃഷ്ണഗിരി മലനിരകളില്‍ റോക്കറ്റ് ലോഞ്ച് പരീക്ഷണം നടത്തിയെന്നും മ്യാന്‍മാറില്‍ റോഹിങ്ക്യന്‍ മുസ്‌ലിമുകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് മറപടിയായി ബുദ്ധക്ഷേത്രങ്ങള്‍ അക്രമിക്കാന്‍ പദ്ധതിയിട്ടുവെന്നും എന്‍ഐഎ വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com