ഗര്‍ഭച്ഛിദ്രം  സംഭവിച്ചാല്‍, നവജാതശിശു മരിച്ചാല്‍ അമ്മയ്ക്ക് 1000 രൂപ ധനസഹായം; പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ശിശുമരണം, ഗര്‍ഭച്ഛിദ്രം എന്നിവ സംഭവിച്ച് 42 ദിവസത്തിനുള്ളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്യണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നവജാത ശിശു മരിക്കുകയോ, ഗര്‍ഭച്ഛിദ്രം സംഭവിക്കുകയോ ചെയ്താല്‍ അമ്മമാര്‍ക്ക് 1000 രൂപ ധനസഹായം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അമ്മമാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയുമായി എത്തുന്നത്. 

2022ടെ രാജ്യത്തെ ശിശുമരണ നിരക്ക് കുറയ്ക്കുകയും, ശിശുമരണങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ കണക്കെടുപ്പുമാണ് ഇതിലൂടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്. ശിശുമരണം, ഗര്‍ഭച്ഛിദ്രം എന്നിവ സംഭവിച്ച് 42 ദിവസത്തിനുള്ളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്യണം. ഇവ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി രാജ്യത്താകമാനം കോള്‍ സെന്ററുകള്‍ സ്ഥാപിക്കും. 

ടോള്‍ ഫ്രീ നമ്പറുകളും ഇവ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കൊണ്ടുവരും. ആശ വര്‍ക്കര്‍മാരുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടേയാവും പ്രവര്‍ത്തനം. അമ്മയുടെ പേരും വിലാസവും റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടര്‍ അടങ്ങിയ സംഘം സ്ഥലത്തെത്തുകയും, പരിശോധനകള്‍ നടത്തുകയും ചെയ്യും. ശേഷമാവും അമ്മയുടെ അക്കൗണ്ടിലേക്ക് ധനസഹായം നിക്ഷേപിക്കുക. 

ആശുപത്രികളില്‍ സംഭവിക്കുന്ന ഗര്‍ഭം അലസല്‍, നവജാത ശിശുമരണം എന്നിവ മാത്രമേ സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കണക്കില്‍പ്പെടുകയും ചെയ്യുന്നുള്ളു. ഭൂരിഭാഗം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ് പതിവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com