പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പരീക്ഷയും ഹോംവര്‍ക്കും വേണ്ട; മാര്‍ഗനിര്‍ദേശങ്ങളുമായി എന്‍സിഇആര്‍ടി

പ്രീസ്‌കൂള്‍ക്ക് കുട്ടികള്‍ക്ക് നടത്തുന്ന പരീക്ഷകള്‍ എന്‍സിഇആര്‍ടി നിരോധിച്ചു. ഇത് സാമൂഹ്യവിരുദ്ധമായ പ്രവര്‍ത്തിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രീസ്‌കൂള്‍ക്ക് കുട്ടികള്‍ക്ക് നടത്തുന്ന പരീക്ഷകള്‍ എന്‍സിഇആര്‍ടി നിരോധിച്ചു. ഇത് സാമൂഹ്യവിരുദ്ധമായ പ്രവര്‍ത്തിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് എഴുത്ത്, അഭിമുഖ പരീക്ഷകള്‍ നടത്തരുതെന്ന് എന്‍സിഇആര്‍ടി വ്യക്തമാക്കി. 

ഹോം വര്‍ക്കുകളും പരീക്ഷകളും നടത്തുന്നതുവഴി കുട്ടികള്‍ക്ക് കളിക്കാനുള്ള അവസരങ്ങള്‍ നഷ്ടമാകുന്നുണ്ടെന്ന് എന്‍സിഇആര്‍ടി ചൂണ്ടിക്കാട്ടുന്നു. പ്രീ സ്‌കൂള്‍ തലങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും  എന്തൊക്കെ ചെയ്യരുതെന്നും വ്യക്തമാക്കി എന്‍സിഇആര്‍ടി മാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. 

നിരന്തരമായ ചര്‍ച്ചകളിലൂടെയും കഥകളിലൂടെയും ചെറു കളികളിലൂടെയുമൊക്കെയാണ് കുട്ടികളുടെ പുരോഗതി വളര്‍ത്തേണ്ടതെന്നാണ് നിര്‍ദേശം. കുട്ടികള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നും അവരുടെ ഭാഷ, അവര്‍ ഇടപെടുന്ന ആളുകള്‍, ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള അവരുടെ താത്പര്യം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അധ്യാപകര്‍ ചെറു നോട്ടുകള്‍ തയ്യാറാക്കി വയ്ക്കണം. വര്‍ഷത്തില്‍ രണ്ടുതവണ കുട്ടികളുടെ വളര്‍ച്ചാ പുരോഗതി രക്ഷിതാക്കളെ പ്രോഗസ് റിപ്പോര്‍ട്ട് വഴി അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com