പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂന്നടി താഴ്ചയില്‍ മണ്‍കുടത്തില്‍ ജീവനോടെ പിഞ്ചുകുഞ്ഞ്, ഞെട്ടിത്തരിച്ച് പൊലീസ് ഇന്‍സ്‌പെക്ടറും കുടുംബവും

മരിച്ച നവജാത ശിശുവിനെ അടക്കാന്‍ കുഴി എടുത്തപ്പോള്‍ മൂന്ന് അടി താഴെ കണ്ടത് മണ്‍കുടത്തില്‍ ജീവനോടെ ഒരു പിഞ്ചുകുഞ്ഞ്

ബറേലി ( ഉത്തര്‍പ്രദേശ്) : മരിച്ച നവജാത ശിശുവിനെ അടക്കാന്‍ കുഴി എടുത്തപ്പോള്‍ മൂന്ന് അടി താഴെ കണ്ടത് മണ്‍കുടത്തില്‍ ജീവനോടെ ഒരു പിഞ്ചുകുഞ്ഞ്. ഇതു കണ്ട പൊലീസ് ഇന്‍സ്‌പെക്ടറും കുടുംബവും ഞെട്ടിത്തരിച്ചുപോയി. സ്വന്തം കുഞ്ഞ് മരിച്ചുപോയ ദുഃഖത്തിലായിരുന്ന ബറേലി സബ് ഇന്‍സ്‌പെക്ടര്‍ വൈശാലിക്കും ഭര്‍ത്താവ് ഹിതേഷ് കുമാര്‍ സിരോഹിക്കുമാണ് വിധിയുടെ അപ്രതീക്ഷിത സമ്മാനം. 

മണ്‍കുടത്തിനുള്ളില്‍ ശ്വാസത്തിനായി പിടിഞ്ഞ പിഞ്ചുകുഞ്ഞിനെ സിരോഹിയും ബന്ധുക്കളും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു. 

വൈശാലിക്ക് പ്രസവവേദനയെ തുടര്‍ന്ന് ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂര്‍ണ വളര്‍ച്ചയെത്താതെ ഏഴുമാസം പ്രായമായ കുട്ടിക്ക് പിറ്റേന്ന് ജന്മം നല്‍കിയെങ്കിലും മിനുട്ടുകള്‍ക്കകം മരിച്ചു. സന്ധ്യയോടെ കുട്ടിയുടെ മൃതദേഹം മറവുചെയ്യാനായി കുഴിയെടുക്കുമ്പോഴാണ് കുഴിക്കുള്ളില്‍ മൂന്നടി താഴ്ചയില്‍ മണ്‍കുടം കണ്ടത്. 

കുട്ടിയെ ജീവനോടെ മണ്‍കുടത്തിലാക്കി കുഴിച്ചിട്ട മാതാപാതിക്കാളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com