സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണം; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണം; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണം; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിവിധ ഹൈക്കോടതികളില്‍ ഇതുമായി ബന്ധപ്പെട്ട കേസ് ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി.

എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന്, ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്കു മറ്റു കോടതികളെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനും വ്യാജ വാര്‍ത്തകള്‍ തടയുന്നതിനും സാമൂഹ്യ മാധ്യമ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വന്‍ ഉപാധ്യായയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com