ഹേ, സാഗരമേ, നിനക്കെന്റെ വന്ദനം..., മഹാബലിപുരത്തെ കടലോരം ഉണര്‍ത്തിയത് മോദിയുടെ കവി മനസ്സ്, വൈറല്‍ 

കടലിനെ അഭിമുഖീകരിച്ചിരുന്നപ്പോള്‍ മനസിലുദിച്ച ആശയങ്ങളെ കവിതയാക്കിയിരിക്കുകയാണ് മോദി
ഹേ, സാഗരമേ, നിനക്കെന്റെ വന്ദനം..., മഹാബലിപുരത്തെ കടലോരം ഉണര്‍ത്തിയത് മോദിയുടെ കവി മനസ്സ്, വൈറല്‍ 

ചെന്നൈ:  ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് സന്ദേശം നല്‍കുന്ന വീഡിയോ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. തീരത്തെ ചപ്പുചവറുകള്‍ പെറുക്കി, സഞ്ചിയിലാക്കി തീരം വൃത്തിയാക്കുന്ന തന്റെ വീഡിയോ മോദി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തുടര്‍ന്ന് പ്രഭാതനടത്തത്തിന് ശേഷം കടല്‍ത്തീരത്തെ പാറക്കെട്ടുകളിലിരുന്ന് വിശ്രമിക്കുന്ന മോദിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലാകെ വൈറലായി. അങ്ങനെ കടലിനെ അഭിമുഖീകരിച്ചിരുന്നപ്പോള്‍ മനസിലുദിച്ച ആശയങ്ങളെ കവിതയാക്കിയിരിക്കുകയാണ് മോദി.

കടല്‍ക്കരയില്‍ ഉലാത്തിയപ്പോള്‍ സാഗരവുമായൊരു സംഭാഷണത്തില്‍ മുഴുകിപ്പോയെന്നാണ് മോദി വെളിപ്പെടുത്തിയത്. 'ഹേ സാഗര്‍, തുമേം മേരാ പ്രണാം' ( സാഗരമേ, നിനക്കെന്റെ വന്ദനം) എന്ന് തുടങ്ങുന്ന കവിത മോദി തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഹിന്ദിയിലാണ് കവിത. 
കടലിന് സൂര്യനോടും തിരകളോടുമുള്ള ബന്ധമാണ് കവിതയുടെ ഇതിവൃത്തമായി വന്നിരിക്കുന്നത്. തന്റെ വൈകാരിക ലോകത്തെ സംഭാഷണമെന്നാണ് ഈ കവിതയെ മോദി വിശേഷിപ്പിക്കുന്നത്. 

പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ മോദിയുടെ കവിതയ്ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മുമ്പും താന്‍ കവിതകളെഴുതാറുണ്ടെന്നും, അതിന് വേണ്ടി പ്രത്യേകം സമയം കണ്ടെത്താറുണ്ടെന്നും അഭിമുഖങ്ങളിലൂടെ മോദി പറഞ്ഞിരുന്നു. ചില അഭിമുഖങ്ങളില്‍ അദ്ദേഹം തന്റെ കവിത ചൊല്ലുകയും ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com