മുങ്ങുന്ന കപ്പലിനെ ഉപേക്ഷിച്ചുപോയ കപ്പിത്താനാണ് രാഹുല്‍; മുസ്‌ലിംകള്‍ അതിജീവിക്കുന്നത് കോണ്‍ഗ്രസിന്റെ കരുണ കൊണ്ടല്ല: ഒവൈസി

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി
മുങ്ങുന്ന കപ്പലിനെ ഉപേക്ഷിച്ചുപോയ കപ്പിത്താനാണ് രാഹുല്‍; മുസ്‌ലിംകള്‍ അതിജീവിക്കുന്നത് കോണ്‍ഗ്രസിന്റെ കരുണ കൊണ്ടല്ല: ഒവൈസി

മുംബൈ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. മുങ്ങുന്ന കപ്പലിനെ ഉപേക്ഷിച്ചുപോയ കപ്പിത്താനാണ് രാഹുല്‍ ഗാന്ധിയെന്ന് ഒവൈസി പറഞ്ഞു.

കടലിന് നടുവില്‍ ഒരു കപ്പല്‍ മുങ്ങുകയാണെങ്കില്‍ കപ്പിത്താന്‍ അതിലുള്ള എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ ശ്രമിക്കും. പക്ഷേ കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുന്നത് നോക്കി നിന്ന ശേഷം ഉപേക്ഷിച്ച് പോയ കപ്പിത്താനാണ് രാഹുല്‍ ഗാന്ധി- ഒവൈസി പറഞ്ഞു.

കഴിഞ്ഞ എഴുപതു വര്‍ഷമായി മുസ്‌ലിംകള്‍ അതിജീവിക്കുന്നത് കോണ്‍ഗ്രസിന്റെ കരുണ കൊണ്ടല്ല. ഇന്ത്യന്‍ ഭരണഘടനയും ദൈവത്തിന്റെ കൃപയും കൊണ്ടാണെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് നിരോധന നിയമം മുസ്‌ലിം സ്ത്രീകള്‍ക്ക് എതിരാണെന്നും ഒവൈസി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com