കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് യോഗി ആദിത്യനാഥ്; അധ്യാപകര്‍ക്കും ബാധകം

കോളജ് സമയങ്ങളില്‍ വിദ്യാര്‍ഥികളും അധ്യാപകരും കൂടുതല്‍ സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം
കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് യോഗി ആദിത്യനാഥ്; അധ്യാപകര്‍ക്കും ബാധകം

ലഖ്‌നോ: സംസ്ഥാനത്തെ കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതിനുള്ള സര്‍ക്കുലര്‍ പുറത്തിറക്കി.

സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ഉള്ളില്‍ മൊബൈല്‍ ഫോണുകള്‍ എടുക്കാനോ ഉപയോഗിക്കാനോ വിദ്യാര്‍ഥികളെ  അനുവദിക്കില്ല. അധ്യാപകര്‍ക്കും നിരോധനം ബാധകമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അധ്യാപനം ഉറപ്പുവരുത്തുന്നതിനായാണ് മൊബൈല്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വാദം.

കോളേജ് സമയങ്ങളില്‍ വിദ്യാര്‍ഥികളും അധ്യാപകരും കൂടുതല്‍ സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിക്കുന്നതായും സര്‍ക്കാര്‍ പറയുന്നു. മന്ത്രിസഭാ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് യോഗി ആദിത്യനാഥ് വിലക്കിയിരുന്നു. പ്രധാനയോഗങ്ങളില്‍ 
മന്ത്രിമാരും ഉദ്യോഗസ്ഥരും വാട്ട്‌സ്ആപ്പില്‍ സമയം ചെലവഴിക്കുന്നതിനെ തുടര്‍ന്നായിരുന്നു തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com