ജയ്‌റ ഇടപെട്ടു, 6370 കിലോമീറ്റര്‍ ദൂരത്തിരുന്ന് ; രാജസ്ഥാനിലെ ആറു പെണ്‍കുട്ടികള്‍ക്ക് രക്ഷ

നാട്ട് സമുദായത്തില്‍പ്പെട്ട മാതാപിതാക്കളാണ് തങ്ങളുടെ കുട്ടികളെ രഹസ്യമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചത്
ജയ്‌റ ഇടപെട്ടു, 6370 കിലോമീറ്റര്‍ ദൂരത്തിരുന്ന് ; രാജസ്ഥാനിലെ ആറു പെണ്‍കുട്ടികള്‍ക്ക് രക്ഷ

ജയ്പൂര്‍ : പ്രായപൂര്‍ത്തിയാകാത്ത ആറ് സ്‌കൂള്‍ പെണ്‍കുട്ടികളെ ശൈശവവിവാഹം കഴിപ്പിച്ച് അയക്കാനുള്ള രക്ഷിതാക്കളുടെ ശ്രമം തടഞ്ഞ് വിദേശ വനിത. രാജസ്ഥാനിലെ പുഷ്‌കര്‍ ഗ്രാമത്തിലെ നാട്ട് സമുദായത്തില്‍പ്പെട്ട മാതാപിതാക്കളാണ് തങ്ങളുടെ കുട്ടികളെ രഹസ്യമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് തടഞ്ഞതാകട്ടെ 6370 കിലോമീറ്റര്‍ അകലെ, ഹോളണ്ടിലിരുന്ന് 24 കാരിയായ ജയ്‌റ സോണാചിന്‍ എന്ന യുവതിയും. 

ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഇന്‍ സൗത്ത് ആന്റ് സൗത്ത് ഈസ്റ്റ് ഏഷ്യ എന്ന വിഷയത്തില്‍ ഗവേഷകയായ ജയ്‌റ, 2016 ന് ശേഷം 16 ഓളം തവണ രാജസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ആദ്യതവണ വന്നപ്പോള്‍ രണ്ട് കുട്ടികള്‍ വഴിയരികില്‍ ഭിക്ഷ യാചിക്കുന്നത് കണ്ടു. തുടര്‍ന്ന് ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ച ജയ്‌റ, ഈ സമുദായത്തില്‍പ്പെട്ടവരുടെ ദുരവസ്ഥ നേരിട്ട് മനസ്സിലാക്കി. 

തുടര്‍ന്ന് പ്രാദേശിക സന്നദ്ധസംഘടനയുമായി സഹകരിച്ച് ഈ സമുദായത്തിലെ 40 ഓളം കുട്ടികളുടെ പഠനസൗകര്യം ഉറപ്പാക്കി. സ്വദേശമായ ഹോളണ്ടില്‍ കഴിയുമ്പോഴും, നാട്ട് സമുദായത്തിലെ കുട്ടികളുടെ പഠനകാര്യങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തി വരികയായിരുന്നു യുവതി. ഇതിനിടെയാണ് ആറ് കുട്ടികളെ ശൈശവ വിവാഹം നടത്താന്‍ രക്ഷിതാക്കള്‍ പദ്ധതിയിടുന്നതായി ജയ്‌റ അറിയുന്നത്. തുടര്‍ന്ന് പ്രാദേശിക സന്നദ്ധ സംഘടന മുഖാന്തിരം ലോക്കല്‍ പൊലീസിനെ വിവരം അറിയിക്കുകയും, ശൈശവ വിവാഹം തടയുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com